മലേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം

മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിന്റെ വടക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 7.1 തീവ്രത രേഖപ്പെടുത്തിയെന്ന ആദ്യ റിപ്പോര്‍ട്ട് പിന്നീട് തിരുത്തുകയായിരുന്നു.
പ്രദേശിക സമയം 12.57 നാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 619.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആള്‍നാശം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha


























