പൊട്ടിച്ചിരിച്ച് സുരേന്ദ്രന്‍... തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി; ബി.ജെ.പിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കും; ആറു മാസത്തിനുള്ളില്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാവ്; ഏഷ്യാനെറ്റിനെ ഇറക്കിവിട്ടത് ഇപ്പോഴും ഓര്‍മ്മയില്‍

ബിജെപിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ കേരളത്തില്‍ മുമ്പേ ശ്രമിച്ചതാണ്. എന്തിന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ പത്രസമ്മേളനത്തില്‍ നിന്നും അടുത്തിടെ ഇറക്കി വിട്ടിരുന്നു. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നിന്നും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന പ്രസ്താവനയുമായി ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തി.
മാധ്യമങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് വിവാദമായ പ്രസ്താവന നടത്തി ബിജെപിയുടെ തമിഴ്‌നാട് പ്രസിഡന്റ്. തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളില്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കുമെന്നും പറഞ്ഞു.
ബി.ജെ.പിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കുമെന്നും അവരെ ആറ് മാസത്തിനുള്ളില്‍ ബി.ജെ.പിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും പറഞ്ഞു. കേന്ദ്ര സഹമന്ത്രിയായ തമിഴ്‌നാട് മുന്‍ ബി.ജെ.പി. അധ്യക്ഷന്‍ എല്‍. മുരുകന്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നും പറഞ്ഞു.
അണ്ണാമലൈയുടെ പരമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈയെ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനായി തെരഞ്ഞെടുത്തത്. തമിഴ്‌നാട് അധ്യക്ഷനായിരുന്ന എല്‍. മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയെ തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനായി തെരഞ്ഞെടുത്തത്.
എല്ലാ മാധ്യമങ്ങളെയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവന വലിയ വിവാദത്തിലായി. തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ പൊതുയോഗത്തിലായിരുന്നു മാധ്യമങ്ങള്‍ക്കെതിരെയുളള കെ. അണ്ണാമലൈയുടെ പരാമര്‍ശം. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളില്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കുമെന്നും യോഗത്തില്‍ അണ്ണാമലൈ പറഞ്ഞു.
ഈ സന്ദര്‍ഭത്തില്‍ സംസ്ഥാന ബിജെപി നേതാക്കളുടെ നടപടികളും ചര്‍ച്ചയാകുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ മുമ്പ് ഇറക്കിവിട്ടിരുന്നു. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പുറത്താക്കിയത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് പുറത്താക്കിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അതില്‍ തനിക്ക് വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ. സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ദല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. രാജ്യ താല്പര്യങ്ങളെ ഹനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസെന്നും അതുകൊണ്ട് ചാനലുമായി സഹകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നുമാണ് പാര്‍ട്ടി അറിയിച്ചത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ അണ്ണൈമലൈയുടെ പ്രസ്താവന ചൂട് പിടിക്കുമ്പോള്‍ സംസ്ഥാന നേതാക്കളും ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha