വല്ലാത്തൊരു ട്വിസ്റ്റ്... ജന്റം ബസില്‍ കൊറോണ കാലത്ത് മാസ്ക് മാറ്റി വിസില്‍ ഊതണം; മാസ്ക് വയ്ക്കാതെ കണ്ടക്ടറുടെ പ്രതിഷേധം; കണ്ടക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് ബിജു പ്രഭാകര്‍ നല്‍കിയത് ഒന്നൊന്നര ട്വിസ്റ്റ്; കെഎസ്ആര്‍ടിസിയിലെ എഞ്ചിനീയര്‍മാര്‍ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്ന് ബിജു പ്രഭാകര്‍
പ്രതിഷേധിച്ച കണ്ടക്ടര്‍ക്കെതിരെ നടപടിയുമായി ഒരു കൂട്ടം പേര് രംഗത്തെത്തിയെങ്കിലും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ നിന്നത് ന്യായത്തിന്റെ പക്ഷത്ത്.
തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തിയ ജന്റം ബസില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധവുമായി കണ്ടക്ടര്‍ രംഗത്തെത്തിയത്.
ബസില്‍ ബെല്‍ ഇല്ലാത്തതായിരുന്നു പ്രതിഷേധത്തിന് കാരണം. സര്‍വ്വീസ് നടത്തുന്ന ബസിലിരുന്ന് വീഡിയോ ചെയ്താണ് ഡ്രൈവര്‍ തന്റെ വികാരനിഭര്രമായ പ്രതിഷേധം അറിയിച്ചത്.
നിമിഷങ്ങള്ക്കരം വീഡിയോ കെ എസ് ആര് ടി സി ജീവനക്കാരുടെ ഗ്രൂപ്പുകളില്‍ വൈറലായി. സംഭവം വിവാദമായതോടെ കണ്ടക്ടറെ പിന്തുണച്ച് വിവിധ കെ എസ് ആര് ടി സി യൂണിയനുകളും രംഗത്ത് വന്നു. അതേസമയം മാസ്ക് വയ്ക്കാതെ പ്രതിഷേധിച്ചതിന് കണ്ടര്ക്കെതിരേയും ഒരുകൂട്ടര്‍ രംഗത്തെത്തി.
നിരവധി യാത്രക്കാരുമായി നിരന്തരം ബന്ധപ്പെടുന്ന കണ്ടക്ടര്‍ ആ കൈ ഉപയോഗിച്ച് മാസ്ക് മാറ്റി വിസില്‍ ഉപയോഗിക്കുമ്പോള്‍ കൊവിഡ് പകരാനുളള സാദ്ധ്യത വളരെ കൂടുതലാണ്. നിലവില്‍ കെ എസ് ആര് ടി സി സാനിറ്റെസറോ മാസ്കോ തൊഴിലാളികള്‍ക്ക് നല്‍കുന്നുമില്ല. താന്‍ കൊവിഡ് വന്നു മരിച്ചാല്‍ തന്റെ മക്കള്‍ക്ക് ജോലി നല്കി ദ്രോഹിക്കരുതെന്നാണ് കണ്ടക്ടര്‍ വീഡിയോയില്‍ പറയുന്നത്. ബെല്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് മാസ്ക് വയ്ക്കാതെയാണ് കണ്ടക്ടര്‍ ഡ്യൂട്ടി ചെയ്തത്.
ബസില്‍ ബെല്‍ കെട്ടാന്‍ നടപടി സ്വീകരിക്കാത്ത എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍വീസ് ബഹിഷ്കരക്കുന്നത് അടക്കമുളള നടപടികളിലേക്ക് കടക്കുമെന്ന് ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ എസ് ടി ഇ യുവിന്റെ (സി പി ഐ) നേതാക്കള്‍ പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ കെ എസ് ആര് ടി സി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ തൊഴിലാളി സംഘടന നേതാവിനോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായി. കെ എസ് ആര് ടി സിയിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് ബിജു പ്രഭാകറിന്റെ സംഭാഷണം. ഓഡിയോ ക്ലിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയാണ്
'ഒരു ബസ് ഇറക്കുന്നതിന് കണ്ടക്ടര്‍ക്ക് ബെല്‍ വേണമെന്ന സാമാന്യ ബോധമില്ലാത്തത് ആരാണെന്ന് എനിക്കറിയണം. അടൂരുളള ഒരാള്‍ ടയറില്‍ നട്ട് മുറുക്കത്തില്ല. ഇതാരാണെന്നുളള റിപ്പോര്‍ട്ട് എനിക്ക് ഇന്ന് വേണം. കണ്ടക്ടര്‍ക്ക് എതിരെ നടപടിയെടുക്കാത്തത് അയാള്‍ അയാളുടെ ഫ്രസ്ട്രേഷന്‍ കൊണ്ട് പറയുന്നതാണ്.
അയാള്‍ക്ക് വിവരം കുറവാണെന്ന് അയാളുടെ സംസാരത്തില്‍ നിന്നു തന്നെ മനസിലാകും. കൊവിഡിനെപ്പറ്റി ആലോചിച്ച് പേടിച്ച് മാസ്കില്ലാതെയാണ് അയാള്‍ വിസില്‍ ഊതുന്നത്. അയാള്‍ക്ക് അഥവാ കൊവിഡുണ്ടെങ്കില്‍ മാസ്ക്കില്ലാതെ വിസില്‍ ഊതുമ്പോള്‍ പത്ത് പേര്‍ക്ക് രോഗം പകര്‍ത്തുകയാണ്. കെയര്‍ലെസായി ബെല്‍ ഇല്ലാതെ ബസ് ഇറക്കുന്നയാള്ക്കെതിരെ നടപടിയെടുത്തേ പറ്റത്തുളളൂ.
എഞ്ചിനീയര്‍മാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്ന കുറച്ച് പേരുണ്ട്. ഒരു പിണ്ണാക്കും അറിയില്ല. വളരെ വ്യക്തമായിട്ട് ഞാന്‍ പറയുകയാണ്, ഒരു പിണ്ണാക്കും അറിയില്ല. ഒരു കാര്യം ഞാന്‍ അവരെ ഏല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ ഒളിച്ചോടുകയാണ്. എസ്റ്റേറ്റ്സ് മൊത്തത്തില്‍ അവരെ ഏല്‍പ്പിക്കാമെന്ന് ഞാന്‍ വിചാരിച്ചു. പരസ്യം ഏല്‍പ്പിക്കാമെന്ന് വിചാരിച്ചു. വളരെ വളരെ മോശമാണ് എഞ്ചിനീയറിംഗ് നിലവാരം.
ഞാനൊരു എഞ്ചിനീയര്‍ ആയതുകൊണ്ട് പറയാം. ഡിപ്ലോമ ആണെങ്കിലും എഞ്ചിനീയറംഗ് ആണെങ്കിലും എഞ്ചിനീയറിംഗ് എന്നുവച്ചാല്‍ ഞങ്ങള്‍ക്കെല്ലാം അഭിമാനമാണ്. പക്ഷേ ഇത് വളരെ വളരെ മ്ലേച്ചമാണ്. യാതൊരു കോമണ്‍സെന്‍സും പ്രൊഫഷണലിസവും ഇല്ലാത്തവരാണ് എഞ്ചിനീയറിംഗ് വിംഗിലിരിക്കുന്നത്. നിങ്ങള്‍ ഫേസ്ബുക്കില്‍ ഇടുകയോ എന്ത് വേണമെങ്കിലും ചെയ്തോ. എനിക്കൊരു വിരോധവുമില്ല.'
"
https://www.facebook.com/Malayalivartha