Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സുധാകരനുണ്ടായ ഊരുവിലക്ക് തനിക്ക് സംഭവിക്കാതിരിക്കാന്‍ ഐസക്ക്... സുധാകരനും തോമസ് ഐസക്കും ക്ലീന്‍! നമ്മുടെ പാര്‍ട്ടി ഇങ്ങനെയാ സഖാവേ

16 JULY 2021 10:00 AM IST
മലയാളി വാര്‍ത്ത

മുന്‍ മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും സിപിഎം വേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. സുധാകരണ പാര്‍ട്ടിയോഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സി പി എം തീരുമാനമെടുത്തതിന് പിന്നാലെയാണ് ഐസക്കും പാര്‍ട്ടി യോഗങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. സുധാകരനുണ്ടായ ഊരുവിലക്ക് തനിക്ക് സംഭവിക്കാതിരിക്കാന്‍ ഐസക്ക് തുടക്കം മുതല്‍ ശ്രദ്ധിക്കുന്നുണ്ട്.

മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നീക്കം തുടങ്ങുന്നതിന് മുമ്പ് തന്നെ സുധാകരന്‍ മാറി നിന്നിരുന്നു. സുധാകരനെതിരെ വിചാരണ നടന്ന സിപിഎം ജില്ലാ നേതൃയോഗങ്ങളിലും സംസ്ഥാന കമ്മറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ സംഘടിപ്പിച്ച പരിപാടികളില്‍ സജീവമായിരുന്നു. അതിനും ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നു.

 


കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നുള്ള നിരാശയിലാണ് തോമസ് ഐസക്കും സുധാകരനും പാര്‍ട്ടി വേദികളില്‍ നിന്ന് ഒഴിവായി തുടങ്ങിയത്. ഐസക്ക് പക്ഷേ പാര്‍ട്ടിയെ തിരുത്താനോ നന്നാക്കാനോ പോയില്ല. എന്നാല്‍ സുധാകരന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പാര്‍ട്ടിക്കാരെ നന്നാക്കാന്‍ ഇറങ്ങിതിരിച്ചു. അതിന്റെ ഫലമാണ് അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് കൂടി സുധാകരനെ വെട്ടിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ സിപി എം നീങ്ങുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇവിടെ പുതിയ ചേരി രൂപം കൊണ്ടത്. സ്ത്രീധനത്തിനെതിരെ നടത്തിയ ക്യാമ്പയിന്‍, പെട്രോളിയം വിലവര്‍ദ്ധനവിനെതിരായ സമരം തുടങ്ങി പുന്നപ്രവടക്ക് ലോക്കല്‍ കമ്മറ്റിയടക്കം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാന കമ്മിറ്റിയംഗമായ സുധാകരനായിരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കമ്മിറ്റി അസ്വസ്ഥമായിരുന്നു. അവര്‍ സംസ്ഥാന കമ്മിറ്റിയുടെ ആശീര്‍വാദത്തോടെ സുധാകരനെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചു..

 



മേല്‍ഘടകത്തിന്റെ അനുമതി ഇല്ലാതെ പ്രാദേശിക ഘടകങ്ങളുടെ പരിപാടിയില്‍ നേതാക്കളെ നിശ്ചയിക്കരുതെന്ന് ആലപ്പുഴ ഏരിയ കമ്മറ്റി നിര്‍ദേശം നല്‍കി. ഇതോടെ ഏരിയ കമ്മിറ്റിയറിയാതെ സംസ്ഥാന കമ്മറ്റിയംഗമായ സുധാകരന് അദ്ദേഹത്തിന്റെ നാട്ടില്‍ പോലും പരിപാടികളില്‍ പങ്കെടുക്കാനാക്കാന്‍ കഴിയാതെയായി.

 

സുധാകരനെ ലക്ഷ്യമാക്കിയാണ് ഈ നിര്‍ദേശം നല്‍കിയതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. പാര്‍ട്ടി കീഴ്വഴക്കം പാലിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയതെന്നാണ് ഏരിയ നേതൃത്വത്തിന്റെ നിലപാട്. ബ്രാഞ്ച് കമ്മിറ്റികളുടെ പരിപാടികള്‍ ലോക്കല്‍ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റികളുടേത് ഏരിയ കമ്മിറ്റിയും അറിയണം. അതാണു പാര്‍ട്ടി രീതി. എന്നാല്‍, ചില സ്ഥലങ്ങളില്‍ മേല്‍ഘടകം അറിയാതെ നേതാക്കളെത്തി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതായി അറിഞ്ഞതുകൊണ്ടാണ് നടപടിയെന്നും അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്നും അവര്‍ പറയുന്നു.

 



സുധാകരനെ ലക്ഷ്യമാക്കിയാണ് നടപടിയെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ജി. സുധാകരന്റെ തട്ടകമായ അമ്പലപ്പുഴ ഏരിയ കമ്മറ്റിയില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ ശത്രുക്കളാണ്. സുധാകരന്‍ മുന്‍പ് ചിലരെ വെട്ടിനിരത്തി നേതൃത്വത്തിലെത്തിച്ചവരാണ് ഇപ്പോള്‍ സുധാകരനെതിരെ തിരിയുന്നത് എന്നതാണ് കൗതുകകരം. ഇത് പക്ഷേ സുധാകരന്‍ സമ്മതിക്കില്ല.

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം സംബന്ധിച്ച് അന്വേഷണ കമ്മിഷന്‍ മുമ്പാകെ വോട്ടിന്റെ കണക്കുകളും മറ്റും വച്ചു പ്രതിരോധം തീര്‍ക്കാനാണ് സുധാകരന്റെ ശ്രമം. അമ്പലപ്പുഴയ്ക്കൊപ്പം മറ്റു പല മണ്ഡലങ്ങളിലെയും വോട്ട് താരതമ്യം ചെയ്താല്‍ സുധാകരനെതിരായ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. ആലപ്പുഴ, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 



തോമസ് ഐസക്ക് ഇത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കുന്നതേയില്ല. അദ്ദേഹം എഴുത്തും വായനയുമായി കഴിഞ്ഞുകൂടുകയാണ്. പാര്‍ട്ടി പരിപാടികളിലൊന്നും അദ്ദേഹത്തെ ആരും വിളിക്കുന്നുമില്ല അദ്ദേഹം പങ്കെടുക്കുന്നുമില്ല. സുധാകരനെ പോലും അദ്ദേഹം കാണുന്നില്ല.

തിരുവനന്തപുരത്ത് പാര്‍ട്ടി യോഗങ്ങളിലും സംബന്ധിക്കുന്നില്ല. അതേ സമയം ചില സി പി എം നേതാക്കളെ അദ്ദേഹം കാണുന്നുണ്ട്.അതെല്ലാം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നുമുണ്ട്. പക്ഷേ പാര്‍ട്ടി യോഗങ്ങളിലും പ്രസംഗങ്ങളിലും സജീവമേയല്ല.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (49 minutes ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (56 minutes ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (57 minutes ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (59 minutes ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (1 hour ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (1 hour ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (1 hour ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (1 hour ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (1 hour ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (1 hour ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (1 hour ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (1 hour ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (1 hour ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (1 hour ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (1 hour ago)

Malayali Vartha Recommends