നെയ്യാര്‍ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം... പട്രോളിംഗിനിറങ്ങിയ പോലീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്, പ്രതികളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുന്നു
നെയ്യാര്‍ഡാം പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പട്രോളിംഗിനിറങ്ങിയ പോലീസിന് നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ആക്രമണം നടന്നത്. പോലീസിന് നേരെ മാഫിയ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു.
അക്രമികള്‍ പോലീസ് ജീപ്പ് പ്രതികള്‍ പൂര്‍ണമായും അടിച്ച് തകര്‍ത്തു. വീടുകള്‍ക്ക് നേരെയും സംഘം ആക്രമണം നടത്തി. ഒരു പോലീസുകാരന് ആക്രമണത്തില്‍ പരിക്കേറ്റു. സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.
ആക്രമണത്തിന് ശേഷം പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
"
https://www.facebook.com/Malayalivartha