പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം..... കേരളാ കോണ്‍ഗ്രസ് ബി പ്രവര്ത്തകന് വെട്ടേറ്റു
പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസില്‍ അക്രമം. കേരളാ കോണ്‍ഗ്രസ് ബി പ്രവര്ത്തകന് വെട്ടേറ്റു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.
വെട്ടേറ്റ ബിജുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറോടെയാണ് പ്രദേശവാസിയായ ആള് അക്രമം നടത്തിയത്. അക്രമം നടത്തിയ ആള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറയപ്പെടുന്നു.
നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് അക്രമിയുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. വിഷയത്തിന് രാഷ്ട്രീയമാനമില്ലെന്നാണ് പ്രാഥമികനിഗമനം.
https://www.facebook.com/Malayalivartha