Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കിറ്റക്സിൽ നിക്ഷേപ പെരുമഴ! ടാക്സി വിളിച്ച് ആളുകൾ ഓടിയെത്തി... ഉ​ഗ്രൻ ഓഫറുമായി കേരളവും... സാബു മോനേ, തിരിച്ചു വാ...

16 JULY 2021 09:00 PM IST
മലയാളി വാര്‍ത്ത

നാട്ടിലെ പതിവ് രീതികളെല്ലാം തെറ്റിച്ച് സർക്കാരിന്റേയും രാഷ്ട്രീയപ്പാർട്ടികളുടേയും കണ്ണിലെ കരടായി മാറിയിരിക്കുകയായിരുന്നു നമ്മുടെ കിറ്റക്സ് മുതലാളി സാബു എം. ജേക്കബ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ വെറുപ്പിച്ച് അന്യസംസ്ഥാനത്ത് കൊണ്ട് നിക്ഷേപം നടത്തി ഇവിടെ ജീവിക്കാൻ വിടുമെന്ന് കരുതുന്നുണ്ടോ?

ഇതൊക്കെയായിരുന്നു തുടക്കത്തിൽ ഉണ്ടായ ന്യായീകരണ ക്യാപ്സ്യൂളുകളിൽ ഉയർന്ന് വന്നിരുന്ന വാദങ്ങൾ. എന്നാൽ ഇതിനെയെല്ലാം പൊളിച്ചെഴുതി സൂപ്പർസ്റ്റാറാവുകയാണ് കിറ്റക്സ് സാബു. കേരളം ഒഴികെ പല സംസ്ഥാനങ്ങളിൽ നിന്നും സാബുവിന്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് ​ഗ്രൂപ്പിനെ ക്ഷണിച്ചിരുന്നു.

അവസാനം പാളിച്ച മനസ്സിലായപ്പോൾ തിരുത്തലിനും പരിഹാരം കാണുവാനുമായി പലവിധ പദ്ധിതികളാണ് നമ്മുടെ കേരള സർക്കാരും ഇപ്പോൾ ആവിഷ്കരിച്ചിട്ടുള്ളത്. മീറ്റ് ദ മിനിസ്റ്റർ പോലും അത്തരത്തിൽ മുളച്ച് വന്നതാണ്. തിരികെ സാബുവിലേക്ക് വന്നാൽ. സർക്കാരിന് ഏറെ കണ്ണുകടി ഉണ്ടാകും വിധത്തിൽ ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

കിറ്റെക്സ് നിക്ഷേപം തേടി മധ്യപ്രദേശ് സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം കിഴക്കമ്പലത്തെത്തി എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്ത് വസ്ത്ര നിർമാണ മേഖലയിൽ നിക്ഷേപം നടത്തണമെന്ന ആവശ്യവുമായിട്ടാണ് അവർ എത്തിയിട്ടുള്ളത്.

മധ്യപ്രദേശ് ഇൻഡസ്ട്രിയൽ കോർപറേഷൻ എംഡി ജോൺ കിങ്സ്‌ലി, മാനേജർ ഹിമാൻഷു ശർമ, വൈസ് പ്രസിഡന്റ് അനീഷ് പടേരിയ, മധ്യപ്രദേശ് ഡപ്യൂട്ടി സെക്രട്ടറി അനുരാഗ് വർമ എന്നിവരാണ് കിറ്റെക്സ് സന്ദർശിക്കാനായി എത്തിയവർ.

എംഡി സാബു എം. ജേക്കബുമായി 2 മണിക്കൂർ നേരത്തെ കൂടിക്കാഴ്ച നടത്തിയ സംഘം നിരവധി വാഗ്ദാനങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. വസ്ത്രനിർമാണത്തിന് അനുയോജ്യമായ സംസ്ഥാനമാണ് മധ്യപ്രദേശെന്നും മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നൽകാമെന്നും സംഘം അറിയിച്ചിട്ടുണ്ട്. കിറ്റെക്‌സ് പ്ലാന്റും സന്ദർശിച്ച ശേഷമാണു സംഘം മടങ്ങിയത്.

കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്നു പ്രഖ്യാപിച്ചതു വാർത്തയായതിനു പിന്നാലെയാണ് നിക്ഷേപ സൗകര്യങ്ങൾ ഒരുക്കാമെന്ന് മധ്യപ്രദേശും അറിയിച്ചത്. തെലങ്കാന സർക്കാരുമായി നടന്ന ചർച്ചയ്ക്കു ശേഷം 1000 കോടിയുടെ നിക്ഷേപം വാറങ്കലിൽ നടത്താനുള്ള ഏകദേശ ധാരണയായിട്ടുണ്ട്.‌

അതേസമയം, വാറങ്കലില്‍ കിറ്റെക്‌സ് ആരംഭിക്കാന്‍ പോകുന്ന 1000 കോടിയുടെ പദ്ധതിക്കായുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇന്നലെയായിരുന്നു ഗീസുഗോണ്ട ഏരിയായില്‍ അഭിമുഖം ആരംഭിച്ചത്. നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അഭിമുഖം നടത്തിയതും.

4000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള അപ്പാരല്‍ പാര്‍ക്കാണ് കകാതിയ മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ കിറ്റെക്‌സ് ആരംഭിക്കുന്നത്. കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ നേതൃത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച ഹൈദ്രബാദ് സന്ദര്‍ശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഉടന്‍ തന്നെ തൊഴില്‍ നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്താനുള്ള നടപടിയാണ് തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ചത്. അഭിമുഖത്തില്‍ നൂറ് കണക്കിന് പേര്‍ ആദ്യ ദിനം തന്നെ പങ്കെടുത്തു.

വ്യവസായവും നിക്ഷേപവും എത്രയും വേഗം യാഥാര്‍ത്ഥമാക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കാണിക്കുന്ന വേഗത മാതൃകപരമാണെന്ന് കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.

കിറ്റക്സിന് തെലങ്കാനയില്‍ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ശല്യമോ പരിശോധനയോ ഉപദ്രവങ്ങളോ ചൂഷണമോ ഉണ്ടാവുകയില്ലെന്നതടക്കമാണ് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നല്‍കിയതെന്നാണ് കിറ്റക്സ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.

കേരളത്തിലേത് പോലെ പരിശോധനകള്‍ തെലങ്കാനയില്‍ ഉണ്ടാകില്ല. സൗഹൃാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലുങ്കാനയില്‍ ഉള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും തെലുങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കിറ്റെക്സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരവും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കലുമാണ് തെലുങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റെക്സ് സംഘത്തോട് മന്ത്രി പറഞ്ഞതായി സംഘം വ്യക്തമാക്കുന്നു.

മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിലും ഉപരിയായ ആനുകൂല്യങ്ങളും കിറ്റെക്സിന് നല്‍കാമെന്നും മന്ത്രി സംഘത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. തെലുങ്കാനയില്‍ നിക്ഷേപിച്ചാല്‍ മനസമാധാനം ഉറപ്പ് നല്‍കുന്നുവെന്നും ഒരു തരത്തിലുള്ള വേട്ടയാടലുകളോ സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ചൂഷണം ഉണ്ടാവുകയില്ലെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

9 സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപ സൗകര്യങ്ങൾ ഒരുക്കാമെന്ന വാഗ്ദാനവുമായി കിറ്റെക്‌സിനെ സമീപിച്ചിട്ടുണ്ടെന്ന് സാബു പറയുന്നത്. ഇതുകൂടാതെ ബംഗ്ലദേശ് സർക്കാരും ഭൂമി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി കിറ്റെക്‌സിനെ സമീപിച്ചിട്ടുണ്ട്. എന്തു ചെയ്യണമെന്ന കൺഫ്യൂഷനിലാണ് ഇപ്പോൾ ശരിക്കും കിറ്റക്സ് മുതലാളി.

എന്നാൽ ഇങ്ങ് കേരളത്തിൽ, നിക്ഷേപ സൗഹ്യദമല്ലെന്ന കിറ്റക്‌സ് കമ്പനിയുടെ വിമര്‍ശനങ്ങള്‍ക്കിടെ വ്യവസായ ലോകത്ത് വകുപ്പിന് നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിയ്ക്കാന്‍ വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് എറണാകുളത്ത് തുടക്കം കുറിച്ചിട്ടുമുണ്ട്.

കുസാറ്റിൽ സംഘടിപ്പിച്ച വ്യവസായ പരാതി പരിഹാര അദാലത്തിൽ 118 അപേക്ഷകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. നിരവധി പരാതികളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉടനടി പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

പുതിയ സർക്കാർ ചുമതലയേറ്റ് 11-ാം ദിവസം വ്യവസായികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതിപരിഹാര അദാലത്തുകൾ നടത്താൻ തീരുമാനിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പി. രാജീവ് അറിയിച്ചു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തുമെന്ന് അറിയിച്ച മന്ത്രി കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്ന വിധമായിരിക്കും നിയമത്തിന് രൂപം നൽകുന്നതെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതി പരിഹരിക്കുന്നതിന് വ്യവസായ പരാതിപരിഹാര സമിതിക്ക് സർക്കാർ രൂപം നൽകും. സർക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള അന്തരീക്ഷം ഒരുക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകൾ നിരന്തരമായി പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് കിറ്റക്‌സ് ഗ്രൂപ്പ് പിന്‍മാറിയതിന്റെ ആഫ്റ്റർ ഇഫക്ട് തന്നെയാണ് ഇതെന്ന് വേണം കരുതാൻ.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്ഷണം കിറ്റക്‌സിന് ലഭിച്ചിരുന്നു. ജെറ്റ് വിമാനം അയച്ച് സംസ്ഥാനത്തേക്ക് ക്ഷണിച്ച തെലങ്കാനയിലെത്തി ചര്‍ച്ചകള്‍ നടത്തിയത് ശരിക്കും സർക്കാരിന് ഒരു ക്ഷീണം തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഛായ തിരിച്ചുപിടിയ്ക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends