പ്രായപൂര്‍ത്തിയാകാത്ത അഞ്ചുവിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയ കേസ്; റിമാന്റില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി: മലപ്പുറത്ത് പരാതിനൽകിയ പെൺകുട്ടികൾ ഇവർ

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത അഞ്ചുപെൺകുട്ടികളെ മാനഭംഗപെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. വേങ്ങര മുണ്ടോടത്ത് പറമ്ബ് ഇശാഅത്ത് സുന്ന സെക്കന്ററി മദ്രസ അദ്ധ്യാപകന്‍ കുഴിപ്പുറം മറ്റത്തൂര്‍ തെക്കരകത്ത് മുഹമ്മദ് (54)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയിരിക്കുന്നത്.
അഞ്ച് ബാലികമാരാണ് 2021 ഫെബ്രുവരി 17ന് അദ്ധ്യാപകനെതിരെ പരാതി നല്‍കിയത്. 2021 ഫെബ്രുവരി 3ന് 12കാരി, 2018 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയിലായി രണ്ടു തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും 2021 ഫെബ്രുവരി മൂന്നിന് 12കാരിയും 2019 ജനുവരി 1നും 2021 ജനുവരി 27നും ഇടയില്‍ പലതവണ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയും 2021 ഫെബ്രുവരി ഒന്നുമുതല്‍ പലതവണ 12 വയസ്സുകാരിയും പ്രതിയുടെ മാനഭംഗത്തിന് ഇരയായതായാണ് പരാതി. മലപ്പുറം വനിതാ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 മെയ് 28 പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha