Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിക്കാന്‍ വെള്ളം ചോദിച്ചാണ്‌ ഇയാള്‍ വീട്ടിലെത്തിയത്, വെള്ളമെടുക്കാന്‍ അകത്തേക്കു പോയ ഓമനയെ പിന്തുടര്‍ന്നെത്തി കുത്തി വീഴ്‌ത്തി മുറിയില്‍ പൂട്ടിയിട്ടു!! പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ച്‌ കവര്‍ച്ച; സിനിമാ സ്‌റ്റൈലില്‍ കാറിനെ പിന്തുടര്‍ന്ന് പൊലീസ് സംഘം; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

17 JULY 2021 05:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു

  സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ... 27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം

പട്ടാപ്പകല്‍ വീട്ടമ്മയെ കുത്തി വീഴ്‌ത്തി സ്വര്‍ണവും പണവും കവര്‍ന്ന പ്രതി മണിക്കൂറുകള്‍ക്കകം പോലീസ്‌ പിടിയില്‍. കല്ലൂര്‍കാട്‌ തഴുവന്‍കുന്ന്‌ പ്ലാത്തോട്ടത്തില്‍ ജ്വല്ലറിയുടമ സണ്ണിയുടെ ഭാര്യ ഓമനയാണ്‌ ആക്രമണത്തിനിരയായത്‌. സംഭവത്തില്‍ കോട്ടയം മരിയത്തുരുത്ത്‌ ശരവണവിലാസത്തില്‍ ഗിരീഷി(35)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഇന്നലെ രാവിലെ പത്തരയോടെ കുടിക്കാന്‍ വെള്ളം ചോദിച്ചാണ്‌ ഇയാള്‍ സണ്ണിയുടെ വീട്ടിലെത്തിയത്‌. സണ്ണിയുടെ ഭാര്യ ഓമന മാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. മെഡിക്കല്‍ റെപ്രസെന്റിറ്റീവാണെന്നും രക്‌തസമ്മര്‍ദം കൂടിയതിനാല്‍ കുടിക്കാന്‍ വെളളം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

 

 

വെള്ളമെടുക്കാന്‍ അകത്തേക്കു പോയ ഓമനയെ പിന്തുടര്‍ന്നെത്തി കുത്തി വീഴ്‌ത്തി മുറിയില്‍ പൂട്ടിയിട്ടശേഷമായിരുന്നു കവര്‍ച്ച. ഓമനയുടെ ആഭരണങ്ങള്‍ ഊരിവാങ്ങിയ ഗിരീഷ്‌ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന്‌ രക്ഷപ്പെടുകയായിരുന്നു.

അല്‍പ്പസമയം കഴിഞ്ഞ്‌ മുറിയില്‍നിന്നു പുറത്തെത്തിയ വീട്ടമ്മ കല്ലൂര്‍ക്കാട്‌ എസ്‌.എച്ച്‌.ഒ: കെ.ജെ. പീറ്ററിനെ വിവരമറിയിച്ചു. സ്‌ഥലത്തെത്തിയ പോലീസ്‌ പരുക്കേറ്റ വീട്ടമ്മയെ ആദ്യം ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ ചുവന്ന കാറില്‍ ഒറ്റയ്‌ക്കാണ്‌ മോഷ്‌ടാവ്‌ എത്തിയതെന്നു വ്യക്‌തമായി. തുടര്‍ന്ന്‌ പോത്താനിക്കാട്‌ ഭാഗത്ത്‌ ഈ കാര്‍ കണ്ടതായി വിവരം ലഭിച്ചു.

 

 

തുടര്‍ന്ന്‌ പോത്താനിക്കാട്‌ എച്ച്‌.എസ്‌.ഒ. നോബിള്‍ മാനുവലിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം കാറിനെ പിന്തുടര്‍ന്നു. സിനിമാ സ്‌റ്റൈലില്‍ കാറിനെ പിന്തുടര്‍ന്ന പോലീസ്‌ സംഘം മണിക്കൂറുകള്‍ക്കു ശേഷം കലൂരില്‍ നിന്നു പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.വാഹനത്തില്‍ നിന്ന്‌ ഒന്നര പവന്റെ സ്വര്‍ണമാലയും 20 ഗ്രാം തൂക്കം വരുന്ന വളകളും താലിമാലയും കമ്മലും കണ്ടെടുത്തു. വാഹനവും കസ്‌റ്റഡിയിലെടുത്തു.

എസ്‌.എച്ച്‌.ഒമാരായ കെ.ജെ. പീറ്റര്‍, നോബിള്‍ മാനുവല്‍, എസ്‌.ഐമാരായ ടി.എം. സൂഫി, രാജു, എ.എസ്‌.ഐ. സജി, എസ്‌.സി.പി.ഒമാരായ ജിമ്മോന്‍ ജോര്‍ജ്‌, ബിനോയി പൗലോസ്‌, രതീശന്‍ എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.കവര്‍ച്ച നടന്ന്‌ മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയ പോലീസ്‌ സംഘത്തെ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്‌ അഭിനന്ദിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്...  (14 minutes ago)

. ബിഎസ്ഇ സെന്‍സെക്‌സ് 730 പോയിന്റ് താഴ്ന്നു...  (23 minutes ago)

ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (33 minutes ago)

ഫെബ്രുവരി 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  (39 minutes ago)

കൊൽക്കത്താ സ്വദേശി കുവൈത്തിൽ നിര്യാതനായി.  (46 minutes ago)

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഗസ്റ്റിൻ കാരാക്കട അന്തരിച്ചു  (58 minutes ago)

നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

27 ന് രാഹുൽ ഹാജരാകാൻ കോടതി നോട്ടീസ്  (1 hour ago)

ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് നിയമസഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നും സ്പീക്കർക്ക് മുന്നിൽ ബാനറുയർത്തിയും പ്രതിപക്ഷ പ്രതിഷേധം  (1 hour ago)

ആവേശത്തില്‍ കേരളം... പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നു, മാർച്ച് 6 ന് കൊച്ചിയിലെത്തും, എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും, പിന്നാലെ രാഹുല്‍ ഗാന്ധിയും  (2 hours ago)

കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും  (2 hours ago)

നിർഭയ നിശ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും...  (2 hours ago)

സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട്  (2 hours ago)

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയിൽ.. സംഭവം കൊലപാതകമാണോയെന്ന് സംശയം  (3 hours ago)

സ്കൂട്ടറിൻറെ ഹാൻഡിലിൽ ബസ് തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ  (3 hours ago)

Malayali Vartha Recommends