ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ഭാര്യാ സഹോദരനെന്ന് ആരോപണം ഉയർത്തി ഭര്‍ത്താവ്; കുടുംബവഴക്കിനെ തുടർന്ന് ഭാര്യാ സഹോദരനു നേരെ വെടിയുതിര്‍ത്ത വിമുക്തഭടന് അറസ്റ്റില്‍: തോക്കും തിരകളും പൊലീസ് കണ്ടെടുത്ത്
കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യാ സഹോദരനു നേരെ വെടിയുതിര്‍ത്ത വിമുക്തഭടന് അറസ്റ്റില്‍. ഇദ്ദേഹത്തിന്റെ തോക്കും തിരകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മാവടി ഏഴൂര്മറ്റം സിബി (48) ആണ് അറസ്റ്റിലായത്. ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ഭാര്യ സഹോദരനെന്ന് ആരോപിച്ചാണ് വഴക്ക് തുടങ്ങിയതും വെടിവെയ്പ്പ് നടത്തിയതും. ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചു വെടിവയ്പ് നടത്തിയെന്നാണു പരാതി.
ഏതാനും മാസങ്ങളായി സിബിയും ഭാര്യയും തമ്മില്‍ പിണങ്ങി താമസിക്കുകയാണ്. തനിക്കും ഭാര്യയ്ക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് ഭാര്യാ സഹോദരനാണെന്ന തര്‍ക്കം സിബി ഉയര്‍ത്തി. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സിബി ഭാര്യാ സഹോദരന്റെ വീട്ടിലെത്തി വെടിവച്ചെന്നാണു പരാതി.
അദ്ഭുതകരമായാണ് സിബിയുടെ ഭാര്യാ സഹോദരന് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ലക്ഷ്യം തെറ്റിയ വെടിയുണ്ട മറ്റൊരു സ്ഥലത്തു പതിച്ചതായാണ് കണ്ടെത്തല്‍. പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. തോക്കും തിരകളും കണ്ടെത്തിയെങ്കിലും വെടിവയ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഉപയോഗിച്ച വെടിയുണ്ട കണ്ടെത്താനാണ് പൊലീസ് തിരച്ചില്‍. കൂടുതല്‍ ശാസ്ത്രീയ പരിശോധന പൊലീസ് നടത്തിവരികയാണ്.
https://www.facebook.com/Malayalivartha