Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വല്ലാത്തൊരു ട്വിസ്റ്റ്... തമിഴ്‌നാട് സ്വദേശിനി റോഡരികില്‍ നില്‍ക്കുമ്പോള്‍ മൂന്നംഗസംഘം ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്; പഴനി പീഡനം കെട്ടുകഥ; നടന്നത് പണം തട്ടാനുള്ള ശ്രമമെന്ന് പോലീസ്

17 JULY 2021 08:54 AM IST
മലയാളി വാര്‍ത്ത

പലതരത്തിലുള്ള കഥകള്‍ കേള്‍ക്കുമെങ്കിലും ഇതല്‍പം കടന്ന കയ്യായിപ്പോയി. പഴനി പീഡനമെന്ന പേരില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയ കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

അവസാനം തലശ്ശേരിയില്‍ നിന്ന് പഴനിയിലെത്തിയ തമിഴ്‌നാട് സ്വദേശിനി റോഡരികില്‍ നില്‍ക്കുമ്പോള്‍ മൂന്നംഗസംഘം ലോഡ്ജിലേക്ക് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചുവെന്ന കേസില്‍ പരാതിക്കാര്‍ പ്രതി സ്ഥാനത്തേക്ക്. പഴനി അടിവാരത്തെ ലോഡ്ജുടമയുടെ പരാതിയില്‍ തലശ്ശേരിയില്‍ താമസക്കാരായ തമിഴ് ദമ്പതികള്‍ക്കെതിരെ പഴനി പൊലീസ് കേസെടുത്തു.

 



ബ്ലാക്ക് മെയില്‍ നടത്തി പണം തട്ടാനുള്ള ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് തമിഴ്‌നാട് പൊലീസ്. ലോഡ്ജുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനും മദ്യപിച്ച് ലോഡ്ജില്‍ ബഹളം വച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.

കേരളതമിഴ്‌നാട് ഡി.ജി.പിമാരെ മുള്‍മുനയില്‍ നിറുത്തിയ പീഡനക്കേസിന്റെ അന്വേഷണം ഇനി പഴനി പൊലീസില്‍ മാത്രം. തലശേരി പൊലീസ് എഫ്.ഐ.ആര്‍ ഉള്‍പ്പെടെ അന്വേഷണറിപ്പോര്‍ട്ട് പഴനി പൊലീസിന് കൈമാറി.



പീഡനക്കേസ് വരുന്നുണ്ടെന്നും പണം കൊടുത്ത് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ലോഡ്ജ് ഉടമക്ക് മാഹിയില്‍ നിന്ന് ഫോണ്‍ കോള്‍ ചെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ വിളിക്ക് പിന്നിലെ ആളെ കണ്ടെത്താന്‍ നീക്കം ആരംഭിച്ചു.

പരാതിക്കാരുടെ കോള്‍ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് അറിയുന്നത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം പഴനി പൊലീസ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്ന് മടങ്ങി. പീഡന ആരോപണമുന്നയിച്ച സ്ത്രീയെയും കൂടെ താമസിക്കുന്നയാളെയും തെളിവെടുപ്പിനായി പഴനിയിലേക്ക് വിളിച്ചു വരുത്തും.

 



കഴിഞ്ഞ മാസം 19 ന് അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ പഴനിയില്‍ മുറിയെടുത്തത്. തൊട്ടടുത്ത ദിവസം ഇരുവരും മദ്യപിച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് സ്ത്രീ ഇറങ്ങിപ്പോയതിന് പിന്നാലെ യുവാവും ഇറങ്ങിപ്പോയി. കഴിഞ്ഞ 25ന് ഇവര്‍ തിരിച്ചെത്തി ആധാര്‍ കാര്‍ഡ് വാങ്ങി പോരുകയായിരുന്നു.

കഴിഞ്ഞമാസം 20ാം തീയതി പഴനിയില്‍ തീര്‍ത്ഥാടനത്തിനായി പോയപ്പോള്‍ ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ തടഞ്ഞുവച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. കൂട്ടബലാത്സംഗത്തില്‍ മാരകമായി മുറിവേറ്റുവെന്ന് പറഞ്ഞ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ യുവതിക്ക് ഒരു പരിക്കുമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. പരാതിയിലും മൊഴിയിലുമുള്ള അവിശ്വസനീയതയാണ് പൊലീസിനെ കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

 



ഭാര്യയെ ലോഡ്ജ് മുതലാളിയും കൂട്ടാളികളും ചേര്‍ന്ന് രാത്രി മുഴുവന്‍ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പളനി പൊലീസിലെത്തി പറഞ്ഞിട്ട് സഹായിച്ചില്ലെന്നും ഒരു സംഘം തന്റെ പണവും അപഹരിച്ചുവെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.

പിന്നീട് ഡിണ്ടിഗലിലെ സഹോദരിയുടെ വീട്ടില്‍ പോയി പണം വാങ്ങി പളനിയിലേക്ക് വന്നപ്പോള്‍ ട്രെയിനില്‍ ഉറങ്ങിപ്പോയി. ഉദുമല്‍പേട്ട് സ്‌റ്റേഷനിലാണ് ഇറങ്ങിയത്. അവിടെ വച്ച് ഭാര്യയെ കണ്ടുമുട്ടി. തുടര്‍ന്നാണ് കേരളത്തിലേക്ക് മടങ്ങിയതെന്നൊക്കെയുള്ള യുവാവിന്റെ മൊഴി തമിഴ്‌നാട് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (5 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (5 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (5 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (6 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (6 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (7 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (8 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (9 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (9 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (9 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (10 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends