കൊച്ചി ദേശീയപാതയിലെ കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്ക് യാത്രക്കാരന് മൂടിയില്ലാത്ത കാനയില്‍ വീണ് മരിച്ച നിലയില്‍ ...
കൊച്ചി ദേശീയപാതയിലെ കുമ്പളം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്ക് യാത്രക്കാരനെ മൂടിയില്ലാത്ത കാനയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ, എഴുപുന്ന വല്ലത്തോട് ചെങ്ങറം സ്കൂളിനു സമീപം മീത്തി വെളിവീട് ജോയ് റിബേറോയുടെ മകന് നോബിള്‍ ജെ റിബേറോ(39) ആണു മരിച്ചത്.
ഹൈവേയ്ക്കും സര്‍വീസ് റോഡിനും ഇടയിലുള്ള മൂടിയില്ലാത്ത കാനയില്‍ വെള്ളത്തില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തായി വെള്ളത്തില്‍ മുങ്ങിയനിലയില്‍ ബൈക്കും ഹെല്‍മെറ്റും കണ്ടെത്തി.
ചേരാനല്ലൂരിലുള്ള പച്ചക്കറിക്കടയിലെ അക്കൗണ്ടന്റാണു നോബിള്‍. എല്ലാ ദിവസവും വെളുപ്പിനെ മൂന്നു മണിയോടെയാണ് നോബിള്‍ ബൈക്കില്‍ കടയിലേക്കു പോകുന്നത്. ഇന്നലെയും പതിവുപോലെ വീട്ടില്‍നിന്നു പോയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കള്‍ നല്കിയ വിവരമനുസരിച്ച് വെളുപ്പിനാണ് അപകടം സംഭവിച്ചതെന്നാണു പോലീസ് കരുതുന്നത്. രാവിലെ ഇതുവഴിവന്ന യുവാക്കള്‍ ചെരിപ്പ് റോഡില്‍ കിടന്നത് കണ്ട് കാനയിലേക്ക് നോക്കിയപ്പോഴാണ് ബൈക്കും മൃതദേഹവും കണ്ടത്. തുടര്‍ന്നാണ് വിവരം പോലീസില്‍ അറിയിച്ചത്.
പനങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha