വൈറലാകുന്നു... ജീവിതത്തിലും സിനിമയെ വെല്ലുന്ന ഡയലോഗുകള്‍ പറയുന്ന സുരേഷ് ഗോപിയുടെ പുതിയ ഡയലോഗ് സൂപ്പര്‍ ഹിറ്റ്; ഞാന്‍ വന്നിരിക്കുന്നത് കാവലിനാണ്, ആരാച്ചാരാക്കരുത് എന്നെ; സുരേഷ് ഗോപി ചിത്രം കാവലിന്റെ ഡയലോഗ് ഹിറ്റാകുന്നു

സുരേഷ് ഗോപി എന്നും ശ്രദ്ധനേടുന്നത് സൂപ്പര്‍ ഡയലോഗ് കൊണ്ടാണ്. അത് സിനിമയിലായാലും ജീവിതത്തിലായാലും ശരി.
സുരേഷ് ഗോപി സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നതും അദ്ദേഹത്തിന്റെ സിനിമയിലെ ഉശിരന്‍ ഡയലോഗ് കൊണ്ടാണ്. രാഷ്ട്രീയത്തിലെത്തിയപ്പോഴും പുതിയ ഡയലോഗുകള്‍ അദ്ദേഹത്തെ സൂപ്പര്‍ഹിറ്റാക്കി. തൃശൂര്‍ ഞാനിങ്ങെടുക്കുവാ. എന്റെ അയ്യന്‍ തുടങ്ങിയ ഡയലോഗുകള്‍ ഇപ്പോഴും നമ്മള്‍ മറന്നിട്ടില്ല.
ഇപ്പോഴിതാ സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. തമ്പാന്‍ എന്ന നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ വേഷമിടുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കാവലില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്.
സുരേഷ് ഗോപിയുടെ അതിഗംഭീര ആക്?ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ലൂസിഫറില്‍ മോഹന്‍ലാല്‍ പൊലീസുകാരന്റെ തോളത്ത് കാല്‍ വച്ചപ്പോള്‍ കാവലില്‍ സുരേഷ് ഗോപി പൊലീസുകാരന്റെ നെഞ്ചത്ത് മുട്ടുകാല്‍ വയ്ക്കുന്ന സീനാണുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ആക്ഷന്‍ സിനിമകളിലൂടെ നമ്മെ കോരിത്തരിപ്പിച്ച താരം അതേ എനര്‍ജിയോടെ സ്‌ക്രീനിലെത്തുന്നു.
തമ്പാന്‍ എന്ന നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കരും ചിത്രത്തില്‍ വേഷമിടുന്നു.
ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, അരിസ്‌റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്?സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിഖില്‍ എസ്. പ്രവീണാണ് ഛായാഗ്രഹണം. ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. മന്‍സൂര്‍ മുത്തൂട്ടിയാണ് എഡിറ്റിംഗ്.
മാധവന്‍ ഐ പി.എസ്/ഏകലവ്യന്‍ ,ഭരത് ചന്ദ്രന്‍ /കമ്മീഷ്ണര്‍, ആനക്കാട്ടില്‍ ചാക്കോച്ചി/ലേലം, ആര്‍ ഡി നയനാര്‍ / ജനാധിപത്യം, ഉള്‍പ്പെടെ നിരവധി കഥാപാത്രങ്ങളാണ് സുരേഷ് ഗോപിയെ സൂപ്പര്‍ താരമാക്കിയത്. സുരേഷ് ഗോപിയുടെ പോലീസ് കഥാപാത്രങ്ങള്‍ ഉള്ള ചിത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ഹിറ്റായത് എന്ന പൊതുബോധം നിലനില്‍ക്കുന്നുവെങ്കിലും പോലീസിതര കഥാപാത്രങ്ങളുള്ള ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റുകളായിട്ടുണ്ട്
കരിയറിന്റെ ഒന്നാം ഘട്ടത്തില്‍ സഹകഥാപാത്രങ്ങളായും പ്രതിനായകനായും സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂവിന് പുതിയ പൂന്തെന്നല്‍ (1986), അടിവേര് , വഴിയോരക്കാഴ്ച ,ഇരുപതാം നൂറ്റാണ്ട്, ' വിറ്റ്‌നസ്, കാലാള്‍പ്പട, നാടോടി ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ഉദാഹരണം . ഇങ്ങേയറ്റം ശങ്കറിന്റെ ചിത്രമായ ഐ യില്‍' കിടിലന്‍ വില്ലന്‍ കഥാപാത്രമായി സുരേഷ് ഗോപി 'പ്രത്യക്ഷപ്പെട്ടു.
സുരേഷ് ഗോപിയുടെ ഓരോ ഡയലോഗും സൂപ്പര്‍ ഹിറ്റാണ്. അതെല്ലാം ഓരോ കാലത്തും ഹിറ്റായി മാറി. എന്നാല്‍ സ്ഥിരം പോലീസ് വേഷം ചെയ്തതോടെ സുരേഷ് ഗോപിക്കും മലയാളികള്‍ക്കും മടുത്തു. അവസാനം രാഷ്ട്രീയത്തിലും ഉശിരന്‍ ഡയലോഗുമായി മുന്നിലെത്തി. ഇപ്പോള്‍ രാഷ്ട്രീയത്തിലും സിനിമയിലും സജീവമാകുകയാണ്.
"
https://www.facebook.com/Malayalivartha