Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇരുളിൽ മറഞ്ഞിരിക്കുന്ന സ്വകാര്യ ഏജൻസികൾ..യു ഡി എഫും ബി ജെ പിയും അന്വേഷണം തുടങ്ങി..സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്പാർക്ക് ഡാറ്റ കടത്തിയത് സ്വകാര്യകമ്പനിയോ?

24 FEBRUARY 2026 12:26 PM IST
മലയാളി വാര്‍ത്ത
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും  സ്പാർക്ക് ഡാറ്റ കടത്തിയത് സ്വകാര്യകമ്പനിയോ?ജീവനക്കാരുടെ മൊബൈൽ ഫോണിൽ വിവരങ്ങളയക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാങ്കേതിക സംവിധാനമില്ലെന്ന വിവരം പുറത്തുവരുന്നതോടെയാണ് ഇരുളിൽ മറഞ്ഞിരിക്കുന്ന സ്വകാര്യ ഏജൻസികളെ കുറിച്ച് യു ഡി എഫും ബി ജെ പിയും അന്വേഷണം തുടങ്ങിയത്. കോവിഡ് കാലത്ത് ഡാറ്റ ഇത്തരത്തിൽ ചോർത്തിയത് സ്പിംഗ്ളർ എന്ന സ്വകാര്യ കമ്പനിയായിരുന്നു. ഇക്കുറി ആരാണെന്നവിവരം പുറത്തുവന്നിട്ടില്ല. സ് പിംഗളർ അനുഭവം മുന്നിൽ ഉള്ളതുകൊണ്ടാവാം സർക്കാർ അത്തരം വിവരങ്ങൾ രഹസ്യമാക്കിയത്.സർക്കാരിന് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് സ്പാർക്കിൽ നിന്നും വിവരങ്ങൾ കരസ്ഥമാക്കി ഏജൻസിക്ക് നൽകിയതെന്ന് പറയപ്പെടുന്നു. ഓരോ ഘട്ടത്തിലും വിവരം കൈമാറുമ്പോൾ അതിസുരക്ഷ ഏർപ്പെടുത്തിയിരുന്നു.     ചോർത്തിയതും സന്ദേശം അയക്കാൻ നടപടിയെടുത്തതും സർക്കാരിന് പ്രിയപ്പെട്ടവരാണ്.സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ‘സ്പാർക്’ ഡാറ്റ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് സന്ദേശമയച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.. ശമ്പള പരിഷ്കരണം, ഡിഎ വർധനവ് അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസാണ് സ്പാർക് സംവിധാനത്തിൽ വിവരം നൽകിയിട്ടുള്ളവർക്ക് സന്ദേശമയച്ചത്. അനുമതിയില്ലാതെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചത് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും, 2023ലെ ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.



കാലിക്കറ്റ് സർ‌വകലാശാല സിൻഡിക്കറ്റ് അംഗവും മലപ്പുറം കെ.ടി.എം. കോളജ് അസോ. പ്രഫസറുമായ ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റിലെ ക്ലറിക്കൽ അസി. ആയ കെ.എം.അനിൽ കുമാർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളം, സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങൾക്കായി സർക്കാർ ജീവനക്കാരും മറ്റും വ്യക്തിഗത വിവരങ്ങൾ നൽകുന്നതാണ് സംസ്ഥാന ധനവകുപ്പിനു കീഴിലുള്ള ‘സർവീസ് പേ റോൾ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഫോർ കേരള’– സ്പാർക്. ഇതിലെ വിവരങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ്. എന്നാൽ ഇതില്‍ നിന്ന് ജീവനക്കാരുടെ മൊബൈൽ, ഇമെയിൽ വിവരങ്ങൾ കേരള ഐടി മിഷൻ വഴി ശേഖരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് സർക്കാർ നൽകിയ ആനുകൂല്യങ്ങളെ കുറിച്ച് സന്ദേശമയച്ചു എന്ന് ഹർജിയിൽ പറയുന്നു.

വിവര സംരക്ഷണം സംബന്ധിച്ച എല്ലാ ചട്ടങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസ് ലംഘിച്ചിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഒരു ആവശ്യത്തിന് ശേഖരിക്കുന്ന ഡാറ്റ മറ്റൊരു കാര്യത്തിന് ഉപയോഗിക്കരുതെന്നാണ് 2023ലെ നിയമത്തിൽ പറയുന്നത്. എന്നാൽ ഇവിടെ മുഖ്യമന്ത്രിയുടെ ഓഫിസ് അതും ലംഘിച്ചു. ഗുരുതരമായ നിയമലംഘനമാണ് നടന്നിട്ടുള്ളതെന്നും നടപടി ഉണ്ടാവണമെന്നുമാണ് ഹർജിയിൽ പറയുന്നത്.  ഹർജി നിലനിൽക്കുമെന്ന് മാത്രമല്ല സർക്കാരിന് വലിയ പ്രഹരങ്ങൾ കോടതിയിൽ നിന്നും കിട്ടുകയും ചെയ്യും. തട്ട്  കിടാതെ മാനേജ് ചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചുകഴിഞ്ഞു. സ്പ്രിംഗ്ളർ  ഇടപാട്  ചാരാൻ ശിവശങ്കർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ ആരോപണം സർക്കാർ തലത്തിൽ ആരും ഏറ്റെടുക്കില്ല. പിണറായി സർക്കാർ തോറ്റമ്പും എന്ന പ്രചരണം വ്യാപകമായ പശ്ചാത്തലത്തിൽ ഐ എ എസ് ഉദ്യോഗസ്ഥരാരും കുറ്റമേൽക്കില്ല..

 

സർക്കാരിനാണെങ്കിൽ ആരെയും ഏൽപ്പിക്കാനുമില്ല. കേസു കൊടുത്ത രണ്ടു പേരും സർക്കാർ ശമ്പളം വാങ്ങുന്നവരായതിനാൽചിത്രം മാറും. സർക്കാരിന് ഇതിൽ പരം കുഴയാൻ മറ്റൊന്നുമുണ്ടാവില്ല. നവകേരള സർവേക്ക് ഹൈക്കോടതി പൂട്ടിട്ടതിന് പിന്നാലെയാണ് സ്പാർക്ക് വിവാദത്തിലായത്. കടകളിൽ നിന്നും സാധനം വാങ്ങുമ്പോൾ നമ്മൾ നൽകുന്ന മൊബൈൽ ഫോൺ നമ്പർ വിവിധ പരസ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ അടുത്ത കാലത്താണ് കോടതി വടിയെടുത്തത്. ഇവിടെ സർക്കാർ  തന്നെ അത്തരം ഒരു മൗലികാവകാശ ലംഘനം നടത്തുമ്പോൾ അതിന്റെ ആഴം മനസ്സിലാക്കാവുന്നതേയുള്ളു. സർക്കാരിന് ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഡാറ്റാ ചോർച്ചയോളം കുറ്റകരമായ മറ്റൊരു കാര്യമില്ല. ഡേറ്റക്കാണ് ആഗോള തലത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത്.

വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെകാലത്തും ഡേറ്റാ വിവാദം കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്പ്രിംഗ്ളർ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് മറിഞ്ഞത് കോടികളാണെന്ന് സ്വപ്ന സുരേഷ്  ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. . ലോകത്തേറ്റവും കൂടുതൽ വിലയിലുള്ള സാധനമാണ് ഡാറ്റ. ഡാറ്റാ കച്ചവടത്തിൽ പിണറായി സർക്കാരിൻ്റെ നീക്കങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കാരണം ഡാറ്റാ  കച്ചവടം രാജ്യദ്രോഹമാണ്.കോവിഡ് കാലത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഡാറ്റാ കച്ചവടം നടന്നിരുന്നു എന്നാണ് അന്താരാഷ്ട്ര തലത്തിലുള്ള മാധ്യമങ്ങൾ  സൂചിപ്പിക്കുന്നത്.  കോവിഡ് ഒരു അപരിചിത രോഗമായതിനാൽ അത് സംബന്ധിച്ചുള്ള ഗവേഷണങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമയത്താണ് കേരളത്തിൽ സ്പ്രിംഗ്ളർ ഇടപാട് നടന്നത്.

 

മകൾക്ക് വേണ്ടി  ഐ.ടി.സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണ് ഡാറ്റ കച്ചവടത്തിന് ചുക്കാൻ പിടിച്ചത്.മുൻ എസ്.എഫ്  ഐ നേതാവായിരുന്ന ശിവശങ്കറിന് പിണറായി വിജയനോടുള്ള അന്ധമായ ആരാധനയാണ് പിണറായി മുതലെടുത്തത്.മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ കസേരയിലെത്തിയ ശിവശങ്കറെ നയിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മകളായിരുന്നു എന്നാണ് സ്വപ്ന സുരേഷ് നൽകിയ മൊഴി. മകളുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ച ശിവശങ്കർ ഔദ്യോഗിക ക്യത്യനിർവഹണത്തിൽ സ്വന്തം  താത്പര്യങ്ങൾ കൂടി കൂട്ടി ചേർത്തതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.ശിവശങ്കറിന്  വിവിധ  ഐ.ടി. സ്ഥാപനങ്ങളിലുണ്ടായിരുന്ന സ്വാധീനമാണ് മകൾ ഉപയോഗിച്ചതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ട്.

 

ഡാറ്റ കച്ചവടത്തിൻ്റെ ഉള്ളുകള്ളികൾ നന്നായി അറിയുന്നയാളായിരുന്നു ശിവശങ്കർ.സ്പ്രിംഗ് ളർ കമ്പനിയെ രംഗത്തു കൊണ്ടുവന്നതും ശിവശങ്കർ തന്നെയാണ്. എന്നാൽ കേരളത്തിൻ്റെ ഡാറ്റാ കച്ചവടം പൊടിപൊടിച്ചതോടെ  സ്പ്രിംഗ്ളർ കമ്പനിക്ക് നരേന്ദ്ര മോദിയുടെ പൂട്ട് ഉണ്ടായി. തുടർന്ന്  കൊറോണ വൈറസ് സംബന്ധിച്ച ഡാറ്റകൾ ഭദ്രമായി സൂക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങളുണ്ടാക്കി. അമേരിക്ക ആസ്ഥാനമായുള്ള സ്പ്രിംഗ്ളർ കമ്പനി കേരളത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് വിറ്റ് കാശാക്കുമെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീതി ആയോഗ് ചട്ടങ്ങൾക്ക് രൂപം നൽകിയത്. വി.കെ. പോൾ അധ്യക്ഷനായ കമ്മിറ്റിയാണ്  ചടങ്ങൾ ഉണ്ടാക്കിയത്. ഡാറ്റാ സംരക്ഷണം, ജൈവ സാമ്പിളുകളുടെ സംരക്ഷണം എന്നിവക്ക് വേണ്ടിയാണ് ചട്ടങ്ങൾ തയ്യാറാക്കിയത്. 

  ചട്ടങ്ങളുണ്ടാക്കാൻ ഒരു പ്രധാന കാരണം  കേരളത്തിലെ സ്പ്രിംഗളർ വിവാദമാണ്.   കോവി ഡിനെതിരെ ലോകമെങ്ങും മരുന്ന് നിർമ്മാണത്തിന് മത്സരം നടന്നിരുന്നു. മരുന്ന് കമ്പനികൾക്ക്  വേണ്ടത് ഡാറ്റയാണ്. യു എസ് കമ്പനിയായ സ്പ്രിംഗ്ളർ കേരളത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ മരുന്ന് നിർമ്മാണ കമ്പനികൾക്ക്  കൈമാറി യെന്നായിരുന്നു പ്രതിപക്ഷത്തിന്റെ  ആരോപണം. ആഗോള മരുന്ന് ഉൽപാദകരായ ഫൈസറുമായി സ്പ്രിംഗളറിന് ഇടപാടുകൾ ഉണ്ടെന്ന് ആരോപണം ഉയർന്നു. . അത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ബലം പകർന്നു. എന്നാൽ  ചട്ടങ്ങൾ നിലവിൽ വരുന്നതോടെ സ്പ്രിംഗ്ളറിന്റെ അതിബുദ്ധി നടക്കാതെയായി.  എന്നാൽ  ചട്ടങ്ങൾ വരുന്നതിന് മുമ്പ് കച്ചവടം പൊടിപൊട്ടിച്ചു.     കോവിഡ് രോഗിയുടെ സ്രവ സാമ്പിളുകൾ സൂക്ഷിക്കുന്ന ആശുപത്രികൾ അത് ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങൾക്ക് മാത്രമേ കൈമാറാവൂ എന്ന് ചട്ടങ്ങളിൽ പറയുന്നുണ്ട്. കേരളത്തിൽ കേവിഡ് രോഗികളുടെ സ്രവങ്ങൾ സൂക്ഷിച്ചത്  സർക്കാരായിരുന്നു. . സർക്കാരിന്റെ ഭാഗമെന്നോണം പ്രവർത്തിക്കുന്ന സ്പ്രിംഗളറിന് വേണമെങ്കിൽ സർക്കാർ തന്നെ   സ്രവങ്ങൾ കൈമാറാൻ സാധ്യതയുണ്ടായിരുന്നു.. പുതിയ ചട്ടം അനുസരിച്ച് ഇതിന് കഴിയാതെ വന്നു. കാരണം സ്പ്രിംഗളർ ഒരു വിദേശ കമ്പനിയാണ്. സ്രവങ്ങൾ അത് ആരുടേതാണെന്ന് രേഖപ്പെടുത്തി ആശുപത്രി തന്നെ സൂക്ഷിക്കണമെന്നാണ് ചട്ടത്തിൽ  പറയുന്നത്. ഇന്ത്യൻ സ്ഥാപനങ്ങൾക്ക് മാത്രമേ അവ കൈമാറാവൂ എന്നാണ്  ചട്ടം.     കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഫൈസർ ഉൾപ്പെടെയുള്ള കമ്പനികൾ നടത്തുന്ന  കാലമായിരുന്നു  അത്.  ഡാറ്റയും സ്രവങ്ങളും ഇതിനായി വിപുലമായി ഉപയോഗിക്കേണ്ടി വന്നു. അതു കൊണ്ടുതന്നെ ഇവ രണ്ടും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടായിരുന്നു.  സ്പ്രിംഗ്ളറിന് ഇതായിരുന്നു ലക്ഷ്യമെന്നായിരുന്നു ആരോപണം.  എന്നാൽ കമ്പനി   ഇക്കാര്യങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. രണ്ടു വർഷം മുമ്പ് സ്പ്രിങ്ക്ളർ ഇടപാടിനെക്കുറിച്ചും അതിലെ  ക്രമക്കേടിനെയും   അഴിമതിയെയും കുറിച്ചും  അദ്ദേഹം  ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ വിദേശ കമ്പനിക്ക് വിറ്റുവെന്നും അതിന് പിന്നിലുള്ള തലച്ചോറ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടേതാണെന്നുമുള്ള പ്രതിപക്ഷ  ആരോപണം അതീവ ഗൗരവമുള്ളതായിരുന്നു.       ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾക്കായി കമ്പനികൾ നെട്ടോട്ടമോടുന്ന കാലമാണ് ഇത്.വിവിധ കമ്പനികളെ ഇതിന് വേണ്ടി ഉപയോഗിക്കാറുണ്ട്. സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകില്ല.  ഇത് ലഭിക്കണമെന്നുണ്ടെങ്കിൽ നൂറുകണക്കിന് നൂലാമാലകളുണ്ട്.ആരോഗ്യവകുപ്പിന്റെ കൈവശമുള്ള മെഡിക്കല്‍, ഹെല്‍ത്ത് ഡേറ്റ കനേഡിയന്‍ മരുന്നു ഗവേഷക സംഘത്തിന് കൈമാറാനുള്ള  ധാരണക്ക് പിന്നിൽ മറിഞ്ഞത് കോടികളാണെന്ന് ആരോപണം ഉയർന്നിരുന്നു.  ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ദുരൂഹമായ ഇടപാട് നടന്നത് സി പി എം  തലത്തിലുള്ള നീക്കമാണെന്നാണ് കരുതുന്നത്.  ഇക്കുറിയും മുഖ്യമന്ത്രി തന്നെയാണ് ഡാറ്റാ കൈമാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. കേന്ദ്ര സർക്കാരിനെ നോക്കുകുത്തിയാക്കി പുതിയ നയം അംഗീകരിച്ച ശേഷമാണ് കച്ചവടം. 

 


ഉന്നത വിദ്യാഭ്യാസ കൗണ്‍സിലാണ്  ഇതിന്  മുൻകൈയെടുക്കുന്നത്.. ‘ട്രാന്‍സ്‌േലഷണല്‍ ഗവേഷണ’ത്തിന്റെ മറവിലുള്ള കൈമാറ്റത്തിനു നേതൃത്വം നല്കുന്നത് മരുന്നു ഗവേഷകനും മരുന്നു പരീക്ഷണ സ്ഥാപനമായ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും  പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (പിഎച്ച്ആര്‍ഐ) എക്‌സിക്യൂട്ടീവ് ഡയറക്ടറും മലയാളിയുമായ പ്രൊഫ. സലിം യൂസഫാണ്. തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ക്കിടെ സര്‍ക്കാര്‍ കൈവശമുള്ള ഡേറ്റ തിരക്കിട്ട് കൈമാറാനും മരുന്നുകള്‍ പരീക്ഷിക്കാനുമാണ് നീക്കം.2013 മുതല്‍ പലപ്പോഴായി, മരവിപ്പിച്ച സര്‍വേയും മരുന്നു പരീക്ഷണവുമാണ് വീണ്ടും കൊണ്ടുവരുന്നത്. ഇതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ‘ട്രാന്‍സ്‌ലേഷനല്‍ ഗവേഷണ’ പദ്ധതിയും ആരോഗ്യ ശാസ്ത്ര ഗവേഷണ നയവും ദുരുപയോഗപ്പെടുത്തുന്നു.

ആരോഗ്യ സര്‍വകലാശാല,  മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെയും രോഗങ്ങളുടെയും വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള കാര്യങ്ങളും കൈമാറാനാണ് തീരുമാനം.മലയാളികളില്‍ വ്യാപകമായ പകര്‍ച്ച വ്യാധികള്‍,  ജീവിത ശൈലീ രോഗങ്ങള്‍, വാര്‍ധക്യസഹജമായ അസുഖങ്ങള്‍, പുകവലി, മദ്യപാനം, ഹൃദ്രോഗം, അവയവ മാറ്റങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കൈമാറും. ആരോഗ്യരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു പഠനാവശ്യത്തിനുള്ള സര്‍വേ വിവരങ്ങള്‍ വരെ കൈമാറ്റത്തിലുണ്ട്. നിരന്തരം പകര്‍ച്ചവ്യാധികളുണ്ടാകുന്ന സാഹചര്യത്തില്‍ അതേപ്പറ്റി ഗവേഷണം നടത്തണമെന്നും അതിന് സംസ്ഥാനത്തെ ഗവേഷകര്‍ക്കു സാങ്കേതിക സഹായം നല്കി സംയുക്ത ഗവേഷണം വേണമെന്നുമുള്ള പുകമറ സൃഷ്ടിച്ചാണ് ഡേറ്റ കൈമാറ്റം.

 

മെഡി. കോളജുകളിലും ജില്ലാ ജനറല്‍ ആശുപത്രികളിലും മരുന്നും പരീക്ഷിക്കും. ഗവേഷണത്തിനുള്ള സാങ്കേതിക സഹായമെന്ന വ്യാജേന, കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമില്ലാതെ മരുന്നു പരീക്ഷണത്തിനും ഡേറ്റ കൈമാറ്റത്തിനുമാണ് നീക്കം.ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ യൂണിവേഴ്‌സിറ്റിക്ക് കൈമാറാനും മരുന്ന് പരീക്ഷണം നടത്താനും സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചനനടന്നു. ഇതിന് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ദുരുപയോഗം ചെയ്യുകയാണ്.സർക്കാർ തന്നെ ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയതിൽ അസ്വാഭാവികതയുണ്ട്. അതിനേക്കാൾ അസ്വാഭാവികതയാണ് അതിന്റെ രഹസ്യാത്മകതയിൽഏതാനും ദിവസങ്ങൾക്കകം ഇതിനും ഹൈക്കോടതിയിൽ നിന്നും പണി കിട്ടിയേക്കാം. എന്നാൽ അതിനു മുമ്പ് കച്ചവടം നടന്നു കഴിഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends