തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു

തൃശ്ശൂര്‍ മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണം നടക്കുന്നതിനിടെ സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സര്‍വീസ് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കൊരട്ടിയില്‍ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വഴിയില്‍ മുരിങ്ങൂര്‍ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് സംഭവം.
ഏകദേശം 15 അടി മുകളില്‍ നിന്നാണ് സ്ലാബ് വീണത്. അടിപ്പാതക്കരികിലൂടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് സ്ലാബ് വീണത്. ഭാഗ്യം കൊണ്ടാണ് വാഹനയാത്രികര്‍ രക്ഷപ്പെട്ടത്. അടിപ്പാത നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികള്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം ചിറങ്ങരയിലും പാര്‍ശ്വ ഭിത്തി തകര്‍ന്ന് വീണിരുന്നു.
https://www.facebook.com/Malayalivartha
























