അടൂരിലെ വീട്ടിലെത്തി ഇണ്ടാസ്.. കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസയച്ചു..

രാഹുലിന് കുരുക്ക് . ബംഗളൂരുവിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നേരിട്ട് ഹാജരാകാൻ കോടതി നോട്ടീസയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കാതിരിക്കുന്നതിന് കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണം. 27ന് ഹാജരാകാനാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസിന്റെ നിർദേശം.അതിജീവിതയെ സ്വാധീനിക്കുവാനോ ഫോണിലൂടെ ബന്ധപ്പെടാനോ പാടില്ലെന്ന് ജാമ്യഉപാധിയിൽ ഉണ്ടായിരുന്നു.എന്നാൽ, ഈ മാസം 16ന് നെടുമങ്ങാട് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യ മൊഴി നൽകിയ പരാതിക്കാരിയെ അടുത്ത ദിവസം രാത്രി 7.23ന് രാഹുൽ വാട്ട്സാപ്പ് കാൾ മുഖേന ബന്ധപ്പെടാൻ ശ്രമിച്ചു.
രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് രഹസ്യമൊഴി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം ഇതാണിപ്പോൾ രാഹുലിന് കുരുക്കായി മാറിയിരിക്കുന്നത് . രാഹുൽ വിളിച്ചതിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പരാതിക്കാരി പൊലീസിന് പരാതി നൽകി. രാഹുൽ ഫോൺ ചെയ്തപ്പോൾ എടുത്തില്ലെന്നും ഭീഷണിപ്പെടുത്താനാണെന്ന പേടി കാരണം കടുത്ത മാനസിക സംഘർഷം അനുഭവിച്ചെന്നുംപരാതിയിൽ പറയുന്നു. ഇതേ തുടർന്ന് ജാമ്യം റദ്ദാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കല്ലംപള്ളി മനു സമർപ്പിച്ച ഹർജിയോടൊപ്പം പരാതിക്കാരിയുടെ പരാതിയും മൊബൈൽ ഫോണിന്റെ സ്ക്രീൻ ഷോട്ടും ഹാജരാക്കിയിട്ടുണ്ട്.
രാഹുലിന്റെ ജാമ്യഹർജി പരിഗണിക്കുന്ന വേളയിൽ പരാതിയോ പരാതിക്കാരിയോ ഇല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതിൽ നിന്ന് പരാതിക്ക് പിന്നിൽ രാഷ്ട്രീയ പേരിതമായ ഗൂഢാലോചനയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരി മജിസ്‌ട്രേറ്റിനു മുന്നിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകിയത്.അതിജീവിതയുടെ പരാതി ലഭിച്ചതിന് പിന്നാലെ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നു. ഇത് ലംഘിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയത്.പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ നേരിട്ട് ഹാജരകാണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 27ന് ഹാജരാകാനായിരുന്നു കോടതി നിര്‍ദേശിച്ചത്. അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാകാതിരിക്കുന്നതിന്, കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് കോടതി പറഞ്ഞിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസായിരുന്നു കേസ് പരിഗണിച്ചത്. ഉപാധി ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കും.
രണ്ടാം ബലാത്സംഗക്കേസില്‍ ഡിസംബര്‍ പത്താം തീയതിയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ബെംഗളൂരു സ്വദേശിനിയായ 23കാരിയായിരുന്നു രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ളവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha


























