നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം

നവജാത ശിശുവിന്റെ മരണത്തില്‍ കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിയുമായി എത്തിയിട്ടുള്ളത്. അജീഷ് അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്.
കുഞ്ഞിന് ഹാര്‍ട്ട് ബീറ്റ് കുറവാണെന്നും വിദഗ്ദ ചികിത്സ വേണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് വന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തും മുന്‍പ് കുഞ്ഞ് മരിച്ചു . കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്കെതിരെ കുടുംബം പരാതി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അതുല്യയ്ക്ക് ഈ മാസം 24ാം തിയതി ആയിരുന്നു പ്രസവത്തിന് തിയതി നല്‍കിയിരുന്നത്. എന്നാല്‍ പ്രസവ വേദന അനുഭവപ്പെട്ടതോടെ യുവതിയെ ഇന്നലെ സിസേറിയന് വിധേയയാക്കുകയായിരുന്നു. അതുല്യയെ രണ്ട് ദിവസം മുന്‍പ് ബ്ലീഡിംഗ് ഉണ്ടായി കൊണ്ടുവന്നപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായിരുന്നില്ലെന്നാണ് അതുല്യയുടെ ഭര്‍ത്താവ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha
























