Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു . റോഡുകളിൽ ദൃശ്യപരത കുറയും, ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

24 FEBRUARY 2026 03:19 PM IST
മലയാളി വാര്‍ത്ത

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചു . റോഡുകളിൽ ദൃശ്യപരത കുറയും, ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം


രാജ്യത്ത് ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിക്കുന്നു.യുഎഇയിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത; റോഡുകളിൽ ദൃശ്യപരത കുറയും, ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

നിലവിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നാണ് വിവരം. ശൈത്യകാലം അവസാനിച്ച് വേനലിലേക്ക് കടക്കുന്നതിന്റെ മാറ്റങ്ങളാണ് നിലവിൽ കാലാവസ്ഥയിൽ ഉണ്ടാകുന്നത് എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത് .. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പുലർച്ചെ സമയങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള കാലാവസ്ഥാ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

ഇന്ന് ചൊവ്വാഴ്ചയോടെ ചൂട് വീണ്ടും വർധിക്കാൻ തുടങ്ങും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. എന്നാൽ ബുധനാഴ്ച രാത്രിയോടെ കാറ്റിന്റെ വേഗത വർധിക്കുമെന്നും വ്യാഴാഴ്ച പുലർച്ചെ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

അബുദബി മുതൽ ദുബൈ, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളെയും ചില ഉൾനാടൻ മേഖലകളെയുമാണ് മൂടൽമഞ്ഞ് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചേക്കാം.

പ്രത്യേകിച്ചും പുലർച്ചെ സമയങ്ങളിലും രാത്രി വൈകിയുമാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ മുതൽ തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ദൃശ്യപരിധി ഗണ്യമായി കുറഞ്ഞു.

ചിലയിടങ്ങളിൽ ഇത് 200 മീറ്ററിൽ താഴെയായാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി അബുദാബി ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ മൂടൽമഞ്ഞുള്ള സമയങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്തു. കൂടാതെ റോഡരികിലെ ഡിജിറ്റൽ ബോർഡുകളിൽ നൽകിയിട്ടുള്ള വേഗത നിർദേശങ്ങൾ പാലിക്കാത്തവർക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു

ബുധനാഴ്ച വരെ കനത്ത മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ട് എന്നാണ് അടുത്ത അഞ്ച് ദിവസത്തെ പ്രവചനം. രാത്രിയിൽ അന്തരീക്ഷത്തിൽ ഈർപ്പം 90 ശതമാനം വരെ ഉയരുന്നതാണ് മൂടൽമഞ്ഞ് രൂപപ്പെടാനുള്ള പ്രധാന കാരണം. കൂടാതെ വ്യാഴാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ ആകാശം ഭാഗികമായി മേഘാവൃതമാകാനും സാധ്യതയുണ്ട്.

 

അതേസമയം പകൽ സമയങ്ങളിൽ താപനില വർധിച്ചു വരികയാണ്. നിലവിൽ 29 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാണ് ശരാശരി ചൂട്. എന്നാൽ രാത്രിയിൽ താപനില 11 ഡിഗ്രി വരെ താഴാനും സാധ്യതയുള്ളതിനാൽ തണുപ്പ് കൂടും. കൂടാതെ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച രാത്രിയോടെ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

അബുദാബി മുതൽ ദുബായ്, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ആഭ്യന്തര മേഖലകളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടും. വരും മണിക്കൂറുകളിൽ കാഴ്ചപരിധി ഇനിയും കുറയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ യെലോ അലർട്ട് റെഡ് അലർട്ടായി മാറാനും സാധ്യതയുണ്ട്.

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബുദാബി പൊലീസ് ഡ്രൈവർമാർക്ക് കർശന നിർദേശങ്ങൾ നൽകി. മൂടൽമഞ്ഞ് ഉള്ളപ്പോൾ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തണം, മുൻപിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം,

ഡ്രൈവിങ്ങിനിടെ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്, ഇത് മൂടൽമഞ്ഞിൽ തട്ടി പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടാൻ കാരണമാകും, ലോ ബീം ലൈറ്റുകളോ ഫോഗ് ലൈറ്റുകളോ മാത്രം ഉപയോഗിക്കുക, മൊബൈൽ ഫോൺ ഉപയോഗം പോലുള്ള അശ്രദ്ധകൾ പാടില്ല തുടങ്ങിയവയാണ് നിർദേശങ്ങൾ.

യാത്രക്കാർ റോഡിലെ ഡിജിറ്റൽ സൈൻ ബോർഡുകളിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി അറിഞ്ഞു വേണം യാത്രകൾ ആസൂത്രണം ചെയ്യാനെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്നും പൊലിസ് ഓർമ്മിപ്പിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 minutes ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (20 minutes ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (40 minutes ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (1 hour ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (1 hour ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (1 hour ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (1 hour ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (1 hour ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (2 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് ജില്ലകൾ പലതും വീണ്ടും മുങ്ങും ? മറ്റന്നാൾ വരെ മുൾമുനയിൽ..! ദൈവമേ ഈ വിധി..!ജാഗ്രത  (2 hours ago)

13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്  (2 hours ago)

എയര്‍പോര്‍ട്ടിന്റെ 4 കി.മീ. ചുറ്റളവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിന്റെ നിരീക്ഷണം  (2 hours ago)

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ഒഴുകിപ്പോയി  (2 hours ago)

വിസ്മയാ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; 'തുടക്കം' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി!  (3 hours ago)

Malayali Vartha Recommends