Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഒരല്‍പം നേരത്തെ പറഞ്ഞെങ്കില്‍... കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ആര് വരുമെന്ന അഭ്യൂഹത്തിനിടെ വൈകാരികമായി രാഹുല്‍ ഗാന്ധി; ഭീരുക്കള്‍ക്ക് പാര്‍ട്ടി വിട്ടുപോകാം, കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെയെന്ന് രാഹുല്‍ ഗാന്ധി; ഇനി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

17 JULY 2021 09:38 AM IST
മലയാളി വാര്‍ത്ത

സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി ആര് കോണ്‍ഗ്രസ് അധ്യക്ഷയാകുമെന്നുള്ള ചോദ്യമാണുള്ളത്. ആര് വന്നാലും കലഹം ഉറപ്പാണ്. ഇത് മുന്നില്‍ കണ്ടുള്ള പ്രതികരണമാണ് രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിനുവേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്കെതിരായ രാഹുലിന്റെ പരാമര്‍ശം.

 



ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്. അത്തരക്കാര്‍ക്ക് ആര്‍.എസ്.എസ്സിലേക്ക് പോകാം. ഞങ്ങള്‍ക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്.

അടുത്തിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ ഒട്ടേറെ കോണ്‍ഗ്രസ് എം.എല്‍.എ.മാരുമായി ബി.ജെ.പി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.

 



അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ജിതിന്‍ പ്രസാദയ്ക്ക് സുപ്രധാനപദവി നല്‍കുമെന്നാണ് വിവരം. ജൂണിലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിനു പാര്‍ട്ടിയിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് രാഹുല്‍ കിഷോറിനെ അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു.

 



തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ അടുത്തിടേയാണ് കൂടിക്കാഴ്ച നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പഞ്ചാബിലെ മുതിര്‍ന്ന നേതാക്കളായ അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രശാന്ത് കിഷോറിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അമരീന്ദര്‍ സിങ്ങുമായി പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാണ് രാഹുലുമായുള്ള കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

 



2017ലും അമരീന്ദറിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു. അന്നത്തെ വിജയം 2022 ലും ആവര്‍ത്തിക്കാനുള്ള ശ്രമമാണ് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. ഏതാനും ദിവസം മുന്‍പ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (56 minutes ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (1 hour ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (1 hour ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (1 hour ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (1 hour ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (1 hour ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (3 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (4 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (4 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (5 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (5 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (5 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (5 hours ago)

ജനപ്രിയ നായകൻ ദിലീപിന്റെ 'നീക്കം'; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്!  (5 hours ago)

Malayali Vartha Recommends