സഹായമൊരുക്കി സിപിഎമ്മും...കള്ളക്കടത്തിന് സിപിഎം തണല്‍! സാമ്പത്തിക സുരക്ഷയും തൊഴിലും ഉറപ്പാക്കുന്നത് കള്ളക്കടത്ത് തുക ഉപയോഗിച്ച്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലും കെടി ജയകൃഷ്ണന്‍മാസ്റ്റര്‍ കേസിലും ഉള്‍പ്പെടെ സിപിഎം ക്വട്ടേഷന്‍ കൊലക്കേസ് പ്രതികളില്‍ ഏറെപ്പേരും ഏറെക്കാലവും ജയിലിനു പുറത്തുതന്നെ. സ്വര്‍ണക്കളക്കള്ളക്കടത്തില്‍ മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ ഇവരില്‍ ചിലരുടെ സാന്നിധ്യവും പ്രവര്‍ത്തനവും കണ്ണൂരില്‍ പാര്‍ട്ടിക്ക് സാമ്പത്തിക ബലം പകര്‍ന്നുനല്‍കി.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ക്കുള്ള ചെലവു സമാഹരിക്കല്‍കൂടിയാണ് ഈ കള്ളക്കടത്തിന് പിന്നിലെന്ന സൂചനയാണ് പുറത്തുവരുന്നത്.
ജയിലിലായാലും പുറത്തായാലും പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ കൊടി സുനിയും ഷാഫിയും കിര്‍മാണി മനോജും ഉള്‍പ്പെടെ അധോലോകം നിയന്ത്രിക്കുന്നു. കേസിന്റെ നടത്തിപ്പു മാത്രമല്ല കൊലക്കേസ് പ്രതികളുടെ വീടുകളുടെ പൂര്‍ണസംരക്ഷണവും പാര്‍ട്ടിക്കു തന്നെ.
വടക്കന്‍ ജില്ലകളില്‍ സിപിഎമ്മുകാര്‍ പ്രതികളായ 20 കൊലക്കേസുകളില്‍ പ്രതികളുടെ വീടുകളുടെ ചെലവ് പാര്‍ട്ടിയാണ് കാലങ്ങളായി ഏറ്റെടുത്തു നടത്തുന്നത്.
ഇത്തരത്തില്‍ പ്രതികളുടെ 60 കുടുംബങ്ങളുടെ സംരക്ഷണം സിപിഎം ജില്ലാ കമ്മിറ്റിയുടെ ചുമതലയില്‍തന്നെ. പ്രതികളുടെ ഉറ്റ ബന്ധുക്കള്‍ക്കും പാര്‍ട്ടി വക സൗജന്യ ഭക്ഷ്യകിറ്റുകള്‍ കാലങ്ങളായി ലഭിക്കുന്നുണ്ട്. കൊലക്കേസ് പ്രതികള്‍ക്ക് ജാമ്യവും പരോളും ഏറ്റെടുത്തുനല്‍കുന്നതും ഇവരുടെ വിവാഹം നടത്തുന്നതും വീടുവെച്ചുകൊടുക്കുന്നതും പാര്‍ട്ടിതന്നെ.
ടിപി കൊലക്കേസിലെ പ്രതികള്‍ക്ക് പെണ്ണുകണ്ട് വിവാഹം നടത്തിക്കൊടുക്കുന്നതുള്‍പ്പെടെ ചുമതലകള്‍ പാര്‍ട്ടി ഏറ്റെടുത്തു നടത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വരുമാനത്തിനും ഫണ്ട് സ്വരൂപണത്തിനുമാണ് കോഴിക്കോട് വിമാനത്താവളം വഴി വര്‍ഷങ്ങളായി നടത്തുന്ന സ്വര്‍ണക്കളക്കടത്തും അതില്‍ നിന്നുള്ള വരുമാനവുമെന്ന് പോലീസ് സംശയിക്കുന്നു.
സിപിഎം വാടക കൊലക്കേസ് പ്രതികള്‍ പുറച്ചിറങ്ങിവരുമ്പോള്‍ തുടര്‍ന്ന് ജീവിക്കാനുള്ള സാമ്പത്തിക സുരക്ഷയും തൊഴിലും ഉറപ്പാക്കുന്നതും കള്ളക്കടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുതന്നെയാണ്. പാര്‍ട്ടി നടപ്പാക്കിയ അതിക്രൂരമായ കൊലക്കേസുകളിലെ ഏറെ പ്രതികളുടെയും വീടുകളില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡുകളും പാര്‍ട്ടി ഒരുക്കിക്കൊടുത്തിരിക്കുന്നു. അതേ സമയം പ്രതികളില്‍ പലരും ഇരുനില വീടുകള്‍ അടുത്തയിടെ വയ്ക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ തുടര്‍ഭരണം വരികയും പിണറായി ഏകാധിപത്യം നടപ്പാകുകയും ചെയ്തതോടെ കണ്ണൂരിലെ കൊടുംകുറ്റവാളികള്‍ ഒന്നടങ്കം ജയിലിന് പുറത്തുവരികയാണ്. ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമയെ ഇലക്ഷനില്‍ തോല്‍പ്പിക്കാനായി കോടികളാണ് പാര്‍ട്ടി ചെലവഴിച്ചത്. വോട്ടു മറിക്കാന്‍ വരെ ഇത്തരത്തില്‍ പതിനെട്ട് അടവുകളും സിപിഎം പ്രയോഗിച്ചുനോക്കിയിരുന്നു.
പിണറായി ഭരണം തീരുന്നതിനു മുന്‍പ് ടിപി കൊലക്കേസിലെയും ജയകൃഷ്ണന്‍വധക്കേസിലെയും പ്രതികള്‍ പുറത്തിറങ്ങാനാണ് സാധ്യത. കണ്ണൂരില്‍ ബിജെപിക്കുണ്ടായ അപയവും ബിജെപിയിലെ ഗ്രൂപ്പിസവും സിപിഎം ഏകാധിപത്യത്തിന് കൂടുതല്‍ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു.
ടിപി ചന്ദ്രശേഖരന്‍വധക്കേസിലെ എല്ലാ പ്രതികളും പല വട്ടം പരോളില്‍ ഇറങ്ങുകയും ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്യ മുന്‍പ് കണ്ണൂര്‍ ജയിലില്‍ സിപിഎം പ്രതികള്‍ക്ക് മാത്രമായി ഒരു വാര്‍ഡും പാര്‍ട്ടി യൂണിറ്റുമുണ്ടായിരുന്നു.
പിണറായി വിജയന്‍ കഴിഞ്ഞ ടേമില്‍ അധികാരത്തില്‍ വന്നതിന് ശേഷം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തൂവന്നിരുന്നു. അപേക്ഷക്കുമ്പോഴെല്ലാം സാധാരണ പരോളും അടിയന്തര പരോളും തടവുകാര്‍ക്ക് നല്‍കിയിരുന്നു എന്നതും വ്യക്തമാണ്. ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ കിട്ടിയത് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പ്രതി കുഞ്ഞനന്തനാണ്. മരണം വരെ ചികിത്സയ്ക്ക് എന്ന പേരില്‍ 257 ദിവസമാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്.
സാധാരണ പരോള്‍ 135 ദിവസവും, വിവിധ ആവശ്യങ്ങള്‍ക്കായി അടിയന്തര പരോള്‍ 122 ദിവസവും കിട്ടിയെന്നാണ് ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
മറ്റൊരു സിപിഎം നേതാവും ഗൂഢാലോചനയില്‍ പ്രതിയുമായ കെ സി രാമചന്ദ്രന്‍ 205 ദിവസം ശേഷം പരോളിലിറങ്ങിയിരുന്നു. 185 ദിവസം സാധാരണ പരോളും 20 ദിവസത്തെ അടിയന്തിര പരോളുമാണ് കെസി രാമചന്ദ്രന് കിട്ടിയത്. ആറാം പ്രതിയ സിജിത്തിന് 186 ദിവസത്തെ പരോളാണ് കിട്ടിയത്. പരോളിലിറങ്ങി സിപിഎം നേതാക്കള്‍ക്കൊപ്പം വിവാഹ സത്കാര വേദി പങ്കിട്ട് വിവാദത്തിലായ മുഹമ്മദ് ഷാഫി 145 ദിവസമാണ് കഴിഞ്ഞ സിപിഎം ഭരണത്തില്‍ പുറത്തിറങ്ങിയത്. 45 ദിവസം ഷാഫിക്ക് അടിന്തര പരോള്‍ കിട്ടിയെന്നാണ് രേഖ.
125 ദിവസമാണ് പ്രതി റഫീക്കിന് പരോള്‍ ലഭിച്ചത്. കിര്‍മാണി മനോജിനും അനൂപിനും 120 ദിവസം പരോള്‍ ലഭിച്ചു. ഷിനോജിന് 105 ദിവസം പരോള്‍ കിട്ടിയപ്പോള്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഎം കുന്നോത്ത് പറമ്പ് ബ്രാഞ്ച് മുന്‍ സെക്രട്ടറി മനോജിന് 117 ദിവസം പരോള്‍ ലഭിച്ചു. ടി കെ രജീഷിന് 90 ദിവസവും ഒന്നാം പ്രതി സുനില്‍കുമാറിന് 60 ദിവസവുമാണ് പരോള്‍ നല്‍കിയത്.
ഒരു തടവുകാരന് ഒരു വര്‍ഷം 60 ദിവസം സാധാരണ പരോളിന് അര്‍ഹതയുണ്ടായിരിക്കെയാണ് ടിപി വധക്കേസ് പ്രതികള്‍ അന്നും ഇന്നും പുറത്തിറങ്ങി വിലസുന്നത്.
പിണറായി രണ്ടാം സര്‍ക്കാര്‍ വന്നതോടെ ജയിലിലെ കോവിഡ് വ്യാപനത്തിന്റെ മറവില്‍ ഏറെ പ്രതികളും പുറത്തിറങ്ങി കൊള്ളയിലും കള്ളക്കടത്തിലും പങ്കുചേരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കുമൊപ്പം നാലു പ്രതികള്‍ക്കു കൂടി പങ്കാളിത്തമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ടിപി വധക്കേസില്‍ പ്രതിയായ ഷാഫി നിലവില്‍ പരോളിലാണ്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷിതാക്കള്‍ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റംസ് റിപ്പോര്‍ട്ട്.
മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നക്ഷത്ര ചിഹ്നം പൊലീസ് യൂണിഫോമിലേത് അല്ലെന്നും അത് ചെഗുവേര തൊപ്പിയിലേതെന്നുമുള്ള വിശദീകരണം ശരിയല്ലെന്നാണ് സൂചന.
കൊടി സുനിയുടെ കൂട്ടാളികളായ ഷാഫിയും സിജിത്തും ഉള്‍പ്പെടെ ജീവപര്യന്തം തടവനുഭിക്കുന്നവര്‍വരെ കോവിഡ് വ്യാപനത്തിന്റെ ആനുകൂല്യം പറ്റി മാസങ്ങളായി പരോളിലാണ്. കോവിഡ് ഇളവ് രണ്ടു വരെ നീളാമെന്നിരിക്കെ നൂറോളം കൊലക്കേസ് പ്രതികള്‍ ഇനി ജയിലില്‍ തിരിച്ചെത്തുമോ എന്നതുപോലും സംശയത്തിലാണ്.
https://www.facebook.com/Malayalivartha