Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

സഖാവ് ഷാഫിയെയും സഖാവ് കൊടിയെയും രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പില്‍ സെല്‍!

17 JULY 2021 09:57 AM IST
മലയാളി വാര്‍ത്ത

ഷാഫിയെയും കൊടി സുനിയെയും സി പി എം രക്ഷിക്കും.അവരുടെ ശരീരത്തില്‍ ഒരു തരി മണ്ണ പോലും വീഴരുതെന്ന നിര്‍ദ്ദേശം പാര്‍ട്ടി നേതൃത്വം നല്‍കി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പില്‍ വിശ്വസ്തരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

രാമനാട്ടുകരയില്‍ ഉള്‍പ്പെടെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയാണെന്ന് സി പി എമ്മിന് അറിയാം. ഇത് സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പരിശോധിക്കുന്നില്ല.

 

ആരോപണങ്ങള്‍ പരിശോധിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഇപ്പോഴുള്ളത്. ഷാഫിയുടെ പങ്ക് വെളിവാക്കുന്ന ശബ്ദസന്ദേശങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ തുടരെ തുടരെ പുറത്തുവിട്ടു. ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്തു.എന്നിട്ടും ഷാഫി പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചോ എന്ന് ആഭ്യന്തരവകുപ്പ് അന്വേഷിക്കുന്നില്ല.

 

കസ്റ്റംസ് പ്രതി ചേര്‍ത്തിട്ടില്ല എന്നാണ് സര്‍ക്കാര്‍ വാദം.പ്രതി ചേര്‍ക്കുമ്പോള്‍ നോക്കാമെന്നാണ് പൊലീസ് പറയുന്നത്. പരോളിലിറങ്ങിയ കുറ്റവാളി നിയമം ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് പൊലീസാണെന്ന് ജയില്‍ വകുപ്പ് പറയുന്നു. കാരണം അവര്‍ക്ക് അതിനുള്ള സംവിധാനം ഇല്ല.

 



ടിപി വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന മുഹമ്മദ് ഷാഫിയും കിര്‍മാണി മനോജുമടക്കം ആറ് പ്രതികള്‍ ഇപ്പോള്‍ പരോളിലുള്ളത്. പരോളിലിറങ്ങി ഇവര്‍ ചെയ്യുന്നത് സ്വര്‍ണക്കടത്ത് ക്വട്ടേഷനെന്ന് ആരോപണമുയരുമ്പോള്‍ ആരോപണം എന്ന് പറഞ്ഞ് തള്ളുകയാണ് സര്‍ക്കാര്‍.

ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന തടവുകാര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും എന്നാണ് നിയമം. ബോണ്ട് വ്യവസ്ഥ ലംഘിച്ചാല്‍ ഉടന്‍ പരോള്‍ റദ്ദ് ചെയ്ത് തിരികെ ജയിലില്‍ അടയ്ക്കണമെന്നാണ് പ്രിസണ്‍സ് ആന്റ് കറക്ഷന്‍ മാനേജ്‌മെന്റ് ആക്ട് 2010-ല്‍ പറയുന്നത്. എന്നാല്‍ ആക്റ്റും ചട്ടവുമൊന്നും സുനിക്കും ഷാഫിക്കും ബാധകമല്ലെന്നാണ് പോലീസിന്റെ നിലപാട്.

 



മുഹമ്മദ് ഷാഫി പരോളില്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ നടത്തുകയാണെന്ന് കസ്റ്റംസിന്റെ പിടിയിലുള്ള ക്യാരിയര്‍ മുഹമ്മദ് ഷഫീഖ് മൊഴി നല്‍കിയിട്ടുണ്ട്. ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നിട്ടും പോലീസ് ഇതൊന്നും അറിഞ്ഞ മട്ടില്ല.

പരോളിലിറങ്ങി മറ്റൊരു കുറ്റകൃത്യത്തിന് കൂട്ടു നില്‍ക്കുകയോ ഗൂഢാലോചന നടത്തുകയോ പങ്കെടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പരോള്‍ റദ്ദാക്കി, പരോള്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് പുതിയ കേസെടുക്കേണ്ടതാണ്. ഇതൊന്നും നടക്കാത്തത് ഉന്നതരുടെ സഹായം ഉള്ളത് കൊണ്ടാണ്.



''എയര്‍പോര്‍ട്ടില്‍ ഞങ്ങളുടെ സംഘം എത്തും. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ കൂടെയുണ്ടാകും. സ്വര്‍ണ്ണം നഷ്ടപ്പെട്ടവര്‍ അന്വേഷിച്ചു വന്നാല്‍ ഷാഫിക്കയെക്കൊണ്ടോ സുനിയേട്ടനെക്കൊണ്ടോ വിളിപ്പിക്കും'' ഇതാണ് ഒരു ക്വട്ടേഷന്‍കാരന്റെ ഫോണ്‍ സന്ദേശം.

പരോളിലിറങ്ങിയിട്ടും നിയമനടപടി നേരിട്ട ഷാഫിയുടെ കാര്യത്തില്‍ തത്കാലം ഒരു അന്വേഷണവും വേണ്ട എന്ന തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിക്കേണ്ടതാണ്. എന്നാല്‍ അവര്‍ അതിന് തയ്യാറല്ല.



ഷാഫിയെയും സുനിയെയും തൊടേണ്ടതില്ലെന്ന നിര്‍ദ്ദേശം പോലീസ് ഉന്നതര്‍ക്ക് സര്‍ക്കാര്‍ ഉന്നതര്‍ നല്‍കി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായിട്ടുള്ള പുതിയ സെറ്റില്‍മെന്റ് പ്രകാരം ഷാഫിക്കും സുനിക്കും തട്ടു കേട് സംഭവിക്കാതെ കേന്ദ്രം നോക്കിക്കോളും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (29 minutes ago)

സിനിമയെ സിനിമയായി കണ്ടാല്‍ മതി: കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് എം ടി രമേശ്  (37 minutes ago)

ലൈംഗികാതിക്രമ കേസില്‍ കോടതി പിടിച്ചു വച്ചിരുന്ന പാസ്‌പോര്‍ട്ട് നടന് തിരികെ നല്‍കി; നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി  (48 minutes ago)

സിമെറ്റിന് കീഴില്‍ 8 പുതിയ നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു: മന്ത്രി വീണാ ജോര്‍ജ്: സിമെറ്റിന് പുതിയ ആസ്ഥാന മന്ദിരം: നിര്‍മ്മാണ ഉദ്ഘാടനം  (2 hours ago)

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (2 hours ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (2 hours ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (2 hours ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (2 hours ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (2 hours ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (3 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (3 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (3 hours ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (3 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (3 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (3 hours ago)

Malayali Vartha Recommends