അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതാണെന്ന വാദം വാസ്തവവിരുദ്ധമാണ് :മാപ്പ് പറഞ്ഞ് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍

കോടതിയില്‍ മാപ്പ് പറഞ്ഞ് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍.
വീട്ടില്‍ നിന്നു കണ്ടെടുത്ത, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതാണെന്ന വാദം ഇദ്ദേഹം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതിനാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.
ബിനീഷിന്റെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയിലാണ് ക്ഷമാപണം നടത്തിയിരിക്കുന്നത് . ആ വാദം വാസ്തവവിരുദ്ധമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹം മാപ്പ് ചോദിച്ചത്. തുടര്‍ന്ന്, കക്ഷി തെറ്റായ വിവരം നല്‍കിയതുകൊണ്ടാണ് കാലാവധി കഴിഞ്ഞതാണെന്നു പറയാനിടയായതെന്ന് അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വ്യക്തമാക്കി .
മാത്രമല്ല ഡീ ആക്ടിവേറ്റ് ചെയ്ത കാര്‍ഡാണിതെന്നു തിരുത്തിപ്പറയുകയും ചെയ്തു. എന്നാല്‍ ഏതു തീയതിയിലാണ് ഡി ആക്ടിവേറ്റ് ചെയ്തതെന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. തീയതി പറഞ്ഞു വീണ്ടും തെറ്റിക്കുന്നില്ലെന്നും കക്ഷിയോടു ചോദിച്ചതിനു ശേഷം കൃത്യമായി അറിയിക്കാമെന്നുമായിരുന്നു മറുപടി നല്‍കിയത്.
തന്റെ വീട്ടില്‍ നിന്നു കാര്‍ഡ് കണ്ടെടുത്തത് ഇഡിയുടെ ആസൂത്രിത നാടകമാണെന്നും കാര്‍ഡിനു പിന്നില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചതാണെന്നും ബിനീഷ് ആരോപണമുയര്‍ത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലെ ഇഡിയുടെ വാദം 19നു വീണ്ടും തുടരും. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയാണ് ഇഡിക്കായി ഹാജരായത്.
: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആ കാര്‍ഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha