'വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക...' മാലിക് സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

മാലിക് സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ശ്രീജിത്ത് പണിക്കർ തനറെ കുറിപ്പിലൂടെ ചോദ്യം ചെയ്യുന്നത്.
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ ഇങ്ങനെ:
മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.’
2009–ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha