മകനോടൊപ്പം യാത്ര ചെയ്യവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മകനോടൊപ്പം യാത്ര ചെയ്യവേ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വെണ്ടാര്‍ രഞ്ജിത് ഭവനില്‍ പരേതനായ രഞ്ജിത്തിന്റെ ഭാര്യ സുനില്‍കുമാരി(45)യാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-ന് കരിമ്ബിന്‍പുഴയില്‍ കുന്നത്തൂര്‍ പാലത്തിനുസമീപമായിരുന്നു അപകടം നടന്നത്. വെണ്ടാര്‍ ഭാഗത്തേക്കു വരികയായിരുന്ന സ്‌കൂട്ടര്‍ റോഡിലെ കുഴികണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ടു മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
സ്‌കൂട്ടറില്‍ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടുണ്ടോ എന്നതിന് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
പിന്‍സീറ്റിലായിരുന്ന സുനില്‍കുമാരി തെറിച്ച് റോഡില്‍ തലയിടിച്ചുവീണു. സ്‌കൂട്ടറോടിച്ചിരുന്ന സഞ്ജയ് രഞ്ജിത്ത് വീണെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha