സംസ്ഥാനത്തെ മദ്യശാലകള്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും; ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവില്‍ മദ്യശാലകളേയും ഉള്‍പ്പെടുത്തി, ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി വിഭാഗത്തില്‍ ഇളവുണ്ടാകില്ല

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുള്ള പ്രദേശങ്ങളില്‍ ഞായറാഴ്ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവില്‍ മദ്യശാലകളേയും ഉള്‍പ്പെടുത്തി. ബക്രീദിനു മുന്നോടിയായി സംസ്ഥാനത്ത് മൂന്നുദിവസം ലോക്ഡൗണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് തീരുമാനിച്ചത്.
ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുവരുത്തിയത്. എ, ബി, സി. വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളിലാകും ഇളവുകള്‍. ട്രിപ്പിള്‍ ലോക്ഡൗണുള്ള ഡി വിഭാഗത്തില്‍ ഇളവുണ്ടാകില്ല. എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ എല്ലാ കടകള്‍ക്കും രാത്രി എട്ടുമണിവരെ തുറന്നുപ്രവര്‍ത്തിക്കാം.
https://www.facebook.com/Malayalivartha























