നിയമം സാധാരണക്കാരന് മാത്രമോ? സിഗ്നല്‍ തെറ്റിച്ച മന്ത്രിയെ ചോദ്യം ചെയ്ത യുവാവിനെ പോലീസ് പിടികൂടി

ട്രാഫിക് നിയമങ്ങള്‍ സാധാരണക്കാരന് മാത്രമാണോ? സീബ്രാ വരയില്‍ പോലും തൊട്ടാല്‍ സാധാരണക്കാരനെ പെറ്റി അടിക്കുന്ന ഇവിടെ മന്ത്രിമാര്‍ക്ക് ഇതൊന്നും ബാധകമല്ലേ എന്നാണ് സാധാരണക്കാരുടെ ചോദ്യം. ഇന്നലെ വൈകിട്ട് നാലിന് ദേശീയപാതയില്‍ കായംകുളം ഒ.എന്‍.കെ ജംഗ്ഷനിലായിരുന്നു സംഭവം.
മന്ത്രി കെ. ബാബുവാണ് സിഗ്നല്‍ തെറ്റിച്ച് കടന്നു പോയത്. ഇതു കണ്ട യുവാവ് ബൈക്കില്‍ പിന്നാലെയെത്തി മന്ത്രിയെ ചോദ്യം ചെയ്യുകയായിരുന്നു. മന്ത്രി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്‌റ്റേഷനു മുമ്പില്‍ തടിച്ചുകൂടിയിരുന്നു. യുവാവ് ചെയ്തത് നല്ലകാര്യമല്ലേ മന്ത്രിയല്ലേ തെറ്റ് ചെയ്തതെന്നായി ജനങ്ങള്‍. സംഭവം വിവാദമാകുമെന്നറിഞ്ഞ് മന്ത്രിതന്നെ ഇടപെട്ട് തനിക്ക് പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. എട്ടുമണിയോടെ യുവാവിനെ വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















