കുമ്പള അഡീഷണല്‍ എസ്.ഐ. ബൈക്കോടുകൂടി പുഴയില്‍ ഒഴുകിപ്പോയി

ബൈക്കില്‍ പാലം കടക്കുകയായിരുന്ന കുമ്പള അഡീഷണല്‍ എസ്.ഐ. പള്ളത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. മുള്ളേരിയ അടുക്കത്തെ നാരായണ നായ്ക്കി(52)നെയാണ് പുഴയില്‍വീണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.
ദേലമ്പാടി നൂജിബെട്ടുവിലെ തറവാട്ടുവീട്ടില്‍നിന്ന് തിരിച്ചുവരവേ പള്ളത്തൂരിലെ കൈവരിയില്ലാത്ത പാലത്തില്‍നിന്ന് ശക്തമായ വെള്ളത്തോടൊപ്പം തെന്നിവീഴുകയായിരുന്നു. മഴ ശക്തമായതോടെ പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11 മണിവരെ നാട്ടുകാരും അഗ്‌നിശമനസേനയും പോലീസും തിരച്ചില്‍ നടത്തി.
ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഉച്ചവരെ തുടര്‍ന്നു. മഴ കനത്തതോടെ പുഴ കരകവിഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിട്ട് ഏഴോടെ വീണ്ടും നിര്‍ത്തിവെച്ചു. അടിയൊഴുക്ക് ശക്തമായതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ഏറെ ബുദ്ധിമുട്ടി. പള്ളത്തൂര്‍ മുതല്‍ കൊട്ട്യാടിപാലം വരെ നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. തിരച്ചിലിനായി നേവിയുടെ സഹായം തേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha





















