കോന്നിയിലെ പെണ്‍കുട്ടികളുടെ മരണത്തിന് പിന്നാലെ തിരുവനന്തപുരത്ത് ടിവി സീരിയല്‍ നടിയായ +2 വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് പെണ്‍കുട്ടികളെ കാണാതാവുന്നതും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നതും നിത്യസംഭവമായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങളോ എങ്ങുമെത്താറില്ല. കഴിഞ്ഞയാഴ്ചയാണ് കോന്നിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഒറ്റപ്പാലത്ത് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടത്. അതിനു പിറകേ തിരുവനന്തപുരത്ത് ടിവി സീരിയല്‍ നടിയായ +2 വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപം കരമനയാറ്റിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് പുതുകുളങ്ങര സ്വദേശിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമായ ശില്‍പ (19) ആണു മരിച്ചത്. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
ശനിയാഴ്ച രാത്രിയാണു മൃതദേഹം കണ്ടത്. സീരിയില്‍ സിനിമാ മോഹം കൊണ്ടു നടന്ന വ്യക്തിയായിരുന്നു ശില്‍പ്പ. പെണ്‍കുട്ടിയുടെ മരണത്തില്‍ പലവിധത്തിലുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്. ചില ടിവി സീരിയലുകളില്‍ ശില്‍പ അഭിനയിച്ചിട്ടുണ്ട്.
ശില്‍പയും കൂട്ടുകാരിയും രണ്ടു യുവാക്കള്‍ക്കൊപ്പം വെള്ളിയാഴ്ച പാപ്പനംകോട്ട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഈ പരിപാടിയില്‍ വച്ച് നടന്ന സംഭവങ്ങളെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു മൃതദേഹം വിട്ടുകൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















