നന്മ\'യ്ക്ക് വാന്‍ഇഫ്ര അന്താരാഷ്ട്ര പുരസ്‌കാരം

വാന്‍ഇഫ്ര (വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ന്യൂസ് പബ്ലിഷേഴ്‌സ്) വേള്‍ഡ് യങ് റീഡര്‍ പ്രൈസ് വീണ്ടും മാതൃഭൂമിക്ക് ലഭിച്ചു. വി.കെ.സി.യുടെ സഹകരണത്തോടെ നടത്തുന്ന നന്മ പദ്ധതിയാണ് സാമൂഹികസേവന വിഭാഗത്തില്‍ സില്‍വര്‍ പ്രൈസിന് അര്‍ഹമായത്.
സമൂഹത്തില്‍ സഹായവും കാരുണ്യവും ആവശ്യമുള്ളവരെ കണ്ടെത്തുവാനും അവര്‍ക്ക് താങ്ങായി നില്‍ക്കാന്‍ വിദ്യാര്‍ഥികളെ സ്വയം സജ്ജരാക്കുകയും ചെയ്യുന്ന നന്മ പദ്ധതി, വളര്‍ന്നുവരുന്ന തലമുറയ്ക്കും മറ്റു പത്രസ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്ന് ജൂറി വിലയിരുത്തി. വാന്‍ഇഫ്ര യങ് റീഡര്‍ഷിപ്പ്ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ലിന്‍ മെക്മയിനിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണു അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.
120 രാജ്യങ്ങളില്‍നിന്നായി 18,000 ത്തിലധികം പ്രസിദ്ധീകരണങ്ങളെയും 15,000ത്തിലധികം ഓണ്‍ലൈന്‍ സൈറ്റുകളെയും 3,000 ത്തിലധികം കമ്പനികളെയും പ്രതിനിധീകരിക്കുന്ന വാന്‍ഇഫ്രയുടെ പുരസ്‌കാരം നാലാം തവണയാണ് മാതൃഭൂമിക്ക് ലഭിക്കുന്നത്. സപ്തംബറില്‍ മുംബൈയില്‍ നടക്കുന്ന വാന്‍ഇഫ്ര അന്താരാഷ്ട്ര സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha





















