കോവളം കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; നാവിക സേനയും തീര സംരക്ഷണ സേനയുടെ നിരീക്ഷണ വിമാനങ്ങളും തിരച്ചിലിനായി രംഗത്തെത്തി

കോവളത്ത് കടലില്‍ കാണാതായ നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ഇന്നും തുടരും. നാവിക സേനയും തീര സംരക്ഷണ സേനയുടെ നിരീക്ഷണ വിമാനങ്ങളും തിരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച അനൂപ് ഗിരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്. നാവികസേനയുടെ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കപ്പല്‍ കൂടി ഇന്ന് തെരച്ചിലില്‍ പങ്ക് ചേരും.
റംസാന്‍ അവധിയും ഞായറാഴ്ചയും കഴിയുന്നതോടെ മത്സ്യത്തൊഴിലാളികളും തെരച്ചിലില്‍ കൂടുതല്‍ സജീവമാകും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പൊലീസും ഇന്നലെ രാത്രിവരെ തെരച്ചില്‍ നടത്തി. തീര സംരക്ഷണ സേനയുടെ ബോട്ട് കടലില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി നിതിന്‍, കഴക്കൂട്ടം സ്വദേശി ജിതിന്‍, സ്റ്റാച്ചു സ്വദേശി അഖില്, പിടിപി നഗര്‍ സ്വദേശിയും വോളിബോള്‍ പരിശീലകനുമായ അഭിഷേക് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
ഇവരുടെ ബന്ധുക്കളും സുഹൃത്തുകളും കോവളത്തുണ്ട്. വര്‍ക്കല സ്വദേശി അനൂപ് ഗിരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശനിയാഴ്ച വൈകീട്ടാണ് കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തെ തിരയില്‍ പെട്ട് കാണാതായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















