മിസ്റ്റര്‍ മരുമകന്‍... മലയാള താരം രശ്മി മേനോനെ വിവാഹം കഴിക്കുന്നത് പ്രശസ്ത തമിഴ് നടന്‍ ബോബി സിംഹ

പ്രശസ്ത തമിഴ് കന്നട നടന്‍ ബോബി സിംഹ വിവാഹം കഴിക്കുന്നത് മലയാളി താരം രശ്മി മേനോനെ. ദേശീയ അവാര്‍ഡ് ജേതാവും നേരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനുമായ ബോബി സിംഹ. ബോബി സിംഹ നായകനായ പുതിയ ചിത്രം ഉറുമീനിലെ നായികയും മലയാളിയുമാണ് രശ്മി. ഇരുവരും പ്രണയത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ വിവാഹം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ഒരുമീന്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിലൂടെയാണ് ബോബി സിംഹയും രശ്മി മേനോനും പ്രണയത്തിലായത്. രണ്ടു പേരും ഒരുമിച്ച് ഷോപ്പിങ് നടത്തിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ചില തമിഴ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രശ്മിയുടെ രക്ഷിതാക്കള്‍ക്ക് ബന്ധത്തില്‍ ആദ്യം യോജിപ്പില്ലായിരുന്നു. പിന്നീട് വിവാഹത്തിന് സമ്മതം മൂളിയെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഓഗസ്റ്റ് മാസത്തില്‍ നിശ്ചയം നടത്തിയ ശേഷം ജനുവരിയില്‍ വിവാഹം നടത്താനാണ് തീരുമാനമെന്നും ബോബിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ബോബി സിംഹ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലെ വട്ടിരാജയായും വടക്കന്‍ സെല്‍ഫിയുടെ ക്ലൈമാക്‌സില്‍ പ്രത്യക്ഷപ്പെടുന്ന അതിഥി താരമായും സുപരിചിതനാണ് ബോബി സിംഹ. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്കില്‍ നിവിന്‍ പോളി അവതരിപ്പിച്ച വേഷത്തെ അവതരിപ്പിക്കുന്നതും ബോബി സിന്‍ഹയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















