സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ജെ.സി.ബി കയറിയിറങ്ങി മരിച്ചു

സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ജെ.സി.ബി കയറിയിറങ്ങി മരിച്ചു. നെട്ടയം കാച്ചാണി സ്വദേശി പ്രസന്നന്റെ മകള്‍ ആതിര (18)ആണ് മരിച്ചത്.
പേരൂര്‍ക്കട പ്രഭാത് പാരലല്‍ കോളേജിലെ പ്ലസ് ടു ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് പേരൂര്‍ക്കടയ്ക്കും വഴയിലയ്ക്കും ഇടയിലായിരുന്നു അപകടം.
അശ്വതി, അതുല്യഎന്നീ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ഓട്ടോറിക്ഷ തട്ടി റോഡിലേക്ക് തെറിച്ച് വീണ ആതിരയുടെ മുകളിലൂടെ എതിരെ വന്ന ജെ.സി.ബി കയറിയിറങ്ങുകയായിരുന്നു. ആതിര സംഭവ സ്ഥലത്ത് വച്ച്തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവര്‍ പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരിമാരായ അശ്വതിയും അതുല്യയും സ്‌കൂട്ടറില്‍ കോളേജിലേക്ക് വരുമ്പോള്‍ വഴിയില്‍ വച്ച് ആരതിയെക്കൂടി സ്‌കൂട്ടറില്‍ കയറ്റുകയായിരുന്നു. ആതിരയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















