ഇനി പ്രതീക്ഷ ദൈവത്തില്‍ മാത്രം... വെന്റിലേറ്ററില്‍ കഴിയുന്ന ആര്യയുടെ ആരോഗ്യനില വീണ്ടെടുക്കാന്‍ കഴിയാത്തവിധം മോശമായി

ട്രെയിനില്‍ നിന്നും ചാടി ആശുപത്രിയിലായ ആര്യ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷ മങ്ങി. ദൈവത്തില്‍ മാത്രം പ്രതീക്ഷയപ്പിച്ചിരിക്കുകയാണ് ബന്ധുക്കള്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ആര്യയുടെ ആരോഗ്യനില വീണ്ടെടുക്കാന്‍ കഴിയാത്തവിധം മോശമായി. തലച്ചോറില്‍ രൂപംകൊണ്ട നീര്‍ക്കെട്ട് അപകടകരമായ നിലയിലായതും ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതും രോഗനില വഷളാക്കി. മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ ചികിത്സ കൊണ്ട് പ്രയോജനമില്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
വെന്റിലേറ്റര്‍ നീക്കുന്നത് നീട്ടിക്കൊണ്ടു പോകുന്നതുതന്നെ ഇതിന്റെ പേരില്‍ എന്തെങ്കിലും പഴി കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് ഡോക്ടര്‍മാര്‍ നിലപാടെടുത്തതോടെയാണ്. അതിനാല്‍ പൊലീസിനെയും ബന്ധുക്കളെയും പൊതുസമൂഹത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷം വെന്റിലേറ്റര്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ അതീവ ഗുരുതരമായ നിലയില്‍ കഴിയുകയായിരുന്നു ആര്യ. ആര്യയുടെ നില മെച്ചപ്പെടുകയാണെന്നും താമസിയാതെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നുമായിരുന്നു പൊലീസിന്റെ നിഗമനം. അതുകൊണ്ടുതന്നെ വിദഗ്ധ ചികിത്സയ്ക്കുവേണ്ടി മറ്റ് സ്ഥലത്തേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ ആര്യയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രിയോട് പറഞ്ഞിരുന്നു.
എന്നാല്‍ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ആര്യയെന്ന പതിനേഴുകാരിയുടെ രോഗനില വഷളായത്. ആര്യയായിരുന്നു പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും ഏക പ്രതീക്ഷ. കേസിന്റെ തുടരന്വേഷണവും ഇതോടെ വഴിമുട്ടിയിരിക്കുകയാണ്. ഇനിയുള്ളഏക പ്രതീക്ഷ ബാംഗ്‌ളൂരില്‍ നിന്ന് കണ്ടെത്തിയ ആര്യയുടെ ടാബ്ലറ്റ് മാത്രമാണ്.
കോന്നി സ്വദേശിനികളും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികളുമായ ആതിര, രാജി, ആര്യ എന്നിവരെ കാണാതാവുന്നത് കഴിഞ്ഞ ഒന്‍പതിനായിരുന്നു. പതിമൂന്നാം തീയതി രാവിലെ ഒറ്റപ്പാലത്തിനു സമീപം ട്രാക്കിനോട് ചേര്‍ന്ന് ആതിരയുടെയും രാജിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് ഗുരുതരമായ പരിക്കേറ്റ നിലയില്‍ ആര്യയെയും കണ്ടെത്തി. പൂര്‍ണ്ണമായും ബോധം നശിച്ചിരുന്ന ആര്യയ്ക്ക് ഒരു തവണ പോലും ബോധം തിരിച്ചുകിട്ടിയിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















