സിനിമാ സീരിയല്‍ നടിയും വിദ്യാര്‍ഥിനിയുമായ ശില്‍പയുടെ മരണത്തില്‍ ദുരൂഹത, തന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോയെന്ന് ഓര്‍മയില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സിനിമാ സീരിയല്‍ നടിയും വിദ്യാര്‍ഥിനിയുമായി ശില്‍പയുടെ മരണത്തില്‍ ദുരൂഹത. ഇന്ന് രാവിലെയാണ് കരമനയാറ്റിലെ മരുതൂര്‍ കടവിന് സമീപം ആഴാംകാല്‍ കടവിലാണ് ശില്‍പ മരിച്ച് കിടക്കുന്നത് കണ്ടത്. ഇന്നലെ രണ്ട് യുവാക്കള്‍ക്കൊപ്പം പാപ്പനംകോട്ടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതാണ് ശില്‍പ. രണ്ട് യുവാക്കളും ഒരു സുഹൃത്തും ഉപ്പമുണ്ടായിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ശില്‍പയെ ആരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്. അതുവരെ യുവാക്കളെ നിരീക്ഷിക്കാനാണ് നീക്കം. ശില്‍പയുടെ മരണത്തിനാധാരമായ സംഭവം നടക്കുമ്പോള്‍ രണ്ട് യുവാക്കളും മറ്റൊരു കുട്ടിയും ഇതേ കടവിലുണ്ടായിരുന്നു. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ അഭിപ്രായ വ്യത്യാസമുണ്ടായെന്നും പെട്ടെന്ന് ശില്‍പ ആറ്റിലേക്ക് എടുത്ത് ചാടിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ സിനിമാസീരിയല്‍ മേഖലയിലെ മറ്റാരേയും സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. യുവാക്കളുടെ മൊഴില്‍ വൈരുദ്ധ്യവുമുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇവരെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കൂ. കൂടെയുണ്ടായിരുന്നവര്‍ ആറ്റിലേക്ക് പിടിച്ചു തള്ളാനുള്ള സാധ്യതയും നാട്ടുകാര്‍ തള്ളിക്കളയുന്നില്ല.
സന്തോഷ് പണ്ഡിറ്റിന്റെ സിനമയിലെ നായികയെന്ന നിലയിലായിരുന്നു ശില്‍പയെന്ന കലാകാരി അറിയപ്പെട്ടിരുന്നത്. എന്നാല്‍ മരിച്ച ശില്‍പ തന്റെ സിനിമയിലെ നായികയാണോ എന്ന് സ്ഥിരീകരിക്കാന്‍ സന്തോഷ് പണ്ഡിറ്റ് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട പ്രമുഖ ഓണ്‍ലൈന്‍മാധ്യമം സന്തോഷ് പണ്ഡിറ്റിനോട് ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ഒരു മറുപടി ലഭിച്ചത്. ശില്‍പയുടെ മരണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന തരത്തിലാണ് സന്തോഷ് പണ്ഡിറ്റ് സംസാരിച്ചതെന്നാണ് വിവരം. തന്റെ സിനിമയുമായി ബന്ധപ്പെട്ട് ശില്‍പയെന്ന പേരില്‍ പെണ്‍കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു വിഷമായതിനാല്‍ വിശദ പഠനത്തിന് ശേഷമേ പ്രതികരിക്കാന്‍ കഴിയൂ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റ് മറുപടി. മൂന്ന് കൊല്ലം മുമ്പ് പുറത്തിറങ്ങിയ സിനിമയിലാണ് ശില്‍പ അഭിനയിച്ചത്. അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു ശില്‍പ. എന്നാല്‍ സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ശില്‍പയെന്ന നായികയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
തിരുവനന്തപുരം ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശില്‍പ. പഠനത്തിനൊപ്പം കാലാരംഗത്തും താല്‍പ്പര്യം കാട്ടിയ ശില്‍പ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജി സുമ ദമ്പതികളുടെ മകളുമാണ് ശില്‍പ (19). ഏഴ് കൊല്ലമായി ഈ പ്രദേശത്താണ് താമസമെങ്കിലും ഇപ്പോഴത്തെ വീട്ടില്‍ വാടകയ്ക്ക് വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. എന്നാല്‍ മനരണത്തില്‍ ദുരൂഹതയുണ്ടെമന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















