ഗൗരിയമ്മയ്‌ക്കെതിരെ കൊടുത്ത കേസ് പിന്‍വലിക്കില്ലെന്ന് എം.എം ലോറന്‍സ്

സി.പി.എമ്മില്‍ തിരിച്ചെത്തി എന്ന കാരണത്താല്‍ ഗൗരിയമ്മയ്ക്ക് എതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് എം.എം. ലോറന്‍സ്. പാര്‍ട്ടി കോണ്‍ഗ്രസിനായി സമാഹരിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയെന്ന ഗൗരിയമ്മയുടെ ആരോപണത്തിനെതിരെയാണ് ലോറന്‍സ് പരാതി നല്‍കിയിരിക്കുന്നത്.
1968ല്‍ താന്‍ സ്ഥലം വാങ്ങിയെന്നാണ് ഗൗരിയമ്മ ആരോപിച്ചത്. എന്നാല്‍ താന്‍ ആ സ്ഥലം വാങ്ങിയത് 1962ലാണെന്നും ലോറന്‍സ് പറഞ്ഞു. ഈ ആരോപണം തനിക്ക് മാത്രമല്ല തന്റെ മക്കള്‍ക്കും അപകീര്‍ത്തികരമാണ്. അതിനാലാണ് കേസ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി പുറത്ത് പോയത് കൊണ്ടോ തിരിച്ചെത്തിയ കൊണ്ടോ പാര്‍ട്ടി ക്ഷയിക്കുകയോ ശക്തിപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ലോറന്‍സ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















