പ്രതീക്ഷകള്‍ അവസാനിച്ചു...ഒന്നും പറയാതെ ആര്യയും വിടപറഞ്ഞു, മരണകാരണം ഹൃദയാഘാതം

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. ആര്യയും ഈ നശിച്ച ലോകത്തോട് വിടപറഞ്ഞു. തൃശൂര്‍ന്മ ഒറ്റപ്പാലത്തു ട്രെയിനില്‍നിന്നു വീണു പരുക്കേറ്റ കോന്നി സ്വദേശിയായ ആര്യ സുരേഷ് മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആര്യയുടെ ജീവന്‍ നിലനിന്നിരുന്നത്. അതിനിടെ ഇന്ന് വൈകീട്ട് പെണ്‍കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. അപകടത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. വീട്ടില്‍നിന്നും ബെംഗളൂരു പോയി മടങ്ങിയ കുട്ടികളെ ട്രെയിനില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്തിനാണു പോയതെന്ന കാര്യം ഇനിയും വ്യക്തമല്ല.
ഇന്നുരാവിലെ മെഡിക്കല്‍ ബുള്ളറ്റിലും ആര്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതിനിടെ ശക്തമായ ഹൃദയാഘാതം ഉണ്ടായി അഞ്ചുമണിയോടെ ആര്യ വിടപറഞ്ഞു. ഇനി മറ്റൊരു ലോകത്ത് മൂവരും കൂട്ടുകൂടും....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















