മീനച്ചിലാറിന്റെ കരയിലെ ഫ്‌ളാറ്റിന്റെ കല്‍ക്കെട്ട് വെള്ളത്തിലേയ്ക്ക് ഇടിഞ്ഞുവീണു

കോട്ടയം നാഗമ്പടം പാലത്തിനുസമീപം മീനച്ചിലാറിന്റെ തീരത്ത് നിര്‍മ്മിച്ചിരിക്കുന്ന ആഡംബര ബഹുനില കെട്ടിടം സുരക്ഷാഭീതി ഉയര്‍ത്തുന്നു. മീനച്ചിലാറിന്റെ കരയില്‍ പണി തീര്‍ത്തിരിക്കുന്ന ജ്യൂവല്‍ ഹോംസിന്റെ ഫഌറ്റാണ് അപകടഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മഴ കനത്തതോടെ ആറിനോട് ചേര്‍ന്നു നിര്‍മ്മിച്ച മതില്‍ക്കെട്ട് ഇടിഞ്ഞു വെള്ളത്തില്‍വീണു.
മതിലിടിഞ്ഞത്് പച്ചനിറത്തിലുള്ള മറകൊണ്ട് മറച്ചിരിക്കുകയാണ് ഇപ്പോള്‍. മതിലിന്റെ പുനര്‍ നിര്‍മ്മാണം അശാസ്ത്രീയമാണ് എന്ന ആക്ഷേപം ഉയരുന്നുണ്ട്. ആറ്റു തീരം ഇടിയല്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും സാദ്ധ്യതയുണ്ട്.
https://www.facebook.com/Malayalivartha





















