മോനോട് ഒന്ന് പറയണം. അത് നല്ലരീതിയില്‍തീര്‍ക്കണം.' പടച്ചോനേ, പൂച്ചക്കുട്ടി സാറോ!': മന്ത്രി എകെ ശശീന്ദ്രനെതിരെ പരിഹാസവുമായി ശ്രീജിത് പണിക്കര്‍

കുണ്ടറ പീഡനക്കേസില്‍ എ.കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷിച്ചതെന്നുമുള്ള മുഖ്യമന്ത്രി വിശദീകരണത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
ആരോപണം നടത്തിയ യുവതിയോട് 'പ്രശ്നം നല്ലരീതിയില്‍ തീര്‍ക്കണം' എന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ ആണെന്നും വിശദീകരണത്തില്‍ പറയുന്നു. ഇതിനെതിരെയാണ് ശ്രീജിത്ത് പരിഹാസവുമായി രംഗത്ത് വന്നിട്ടുള്ളത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
കിര്‍ണിം… കിര്‍ണിം… കിര്‍ണിം… കിര്‍ണിം…
ഹലോ…
'ഹലോ, ഇത് ഇമ്രാന്‍ ഖാന്റെ അച്ഛന്‍ ഖാന്‍ അല്ലേ?' അതെ. എന്താണ് വിഷയം?
'നമസ്കാരം. ഞാന്‍ ഇന്ത്യയില്‍ നിന്നാണ്. കാശ്മീര്‍ വിഷയത്തെ കുറിച്ച് പറയാന്‍ വിളിച്ചതാണ്.'
അതിനെ കുറിച്ച് എന്നോട് എന്തുപറയാന്‍?
'കുറേ കാലമായുള്ള വിഷയമല്ലേ.'
അതിന്?
'മോനോട് ഒന്ന് പറയണം. അത് #നല്ലരീതിയില്‍തീര്‍ക്കണം.'
പടച്ചോനേ, പൂച്ചക്കുട്ടി സാറോ!
https://www.facebook.com/Malayalivartha























