ശക്തമായ കാറ്റില്‍ ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കാറ്റില്‍ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിലെ ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വെള്ളിയാമറ്റം കീറ്റിലകരയില്‍ മുടയാനി അന്‍പുവേലില്‍ ഔസേപ്പിന്റെ മകന്‍ സുജേഷ് (34) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസമായി സുജേഷ് തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജായി വീട്ടിലേക്കു പോകുമ്പോള്‍ രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്.
അയല്‍വാസിയായ മണിമംഗലത്ത് ജോസഫിന്റെ പുരയിടത്തിലെ വൈദ്യുതി പോസ്റ്റ് കാറ്റില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് താഴ്ന്നു കിടന്ന കമ്പിയില്‍ തട്ടി സുജേഷ് തെറിച്ചു വീഴുകയായിരുന്നു. ബോധരഹിതനായി വീണു കിടന്ന സുജേഷിനെ അയല്‍വാസികള്‍ ഓടിക്കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വഴിമധ്യേ സുജേഷ് മരിച്ചു.
കാഞ്ഞാര്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്നു രാവിലെ പത്തരയ്ക്ക് കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ അഞ്ചു, ചിലവ് പാറേപ്പറമ്പില്‍ കുടുംബാംഗം. ഏക മകള്‍ അനുസ്മിത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















