മൂന്നുമാസംകൊണ്ട് നിറംഇളകിയ മൊബൈല്‍ മാറ്റി നല്‍കാത്തതിനു നഷ്ടപരിഹാരം നല്‍കാന്‍ വിധി

വാങ്ങി മൂന്നു മാസത്തിനകം നിറം ഇളകിപ്പോയ മൊബൈല്‍ ഫോണ്‍ മാറ്റിക്കൊടുക്കാത്തതിനെതിരെ നല്‍കിയ പരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം 3000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.ഇതിനു പുറമെ ഫോണിന്റെ വിലയായ എട്ടായിരവും കോടതി ചെലവായി 2000 രൂപയും നല്‍കണമെന്നും ഉത്തരവിട്ടു.
പരപ്പയിലെ മൊബൈല്‍ സര്‍വീസ് സെന്റര്‍ ഉടമ സന്തോഷ് ജോസഫ്, കാഞ്ഞങ്ങാട് മേലാങ്കാട്ട് മൊബൈല്‍ കമ്പനിയുടെ ഏജന്‍സി എന്നിവരെ എതിര്‍കക്ഷികളാക്കി കനകപ്പള്ളിത്തട്ട് ഇഞ്ചിക്കാലായിലെ ഇ. പ്രസീത് ആണു നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചത്.
ഉത്തരവു കൈപ്പറ്റി 30 ദിവസത്തിനകം തുക നല്‍കണമെന്നു ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് പി. രമാദേവി, അംഗങ്ങളായ കെ.ജി. ബീന, ഷിബ എം സാമുവല്‍ എന്നിവര്‍ നിര്‍ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















