കടവത്തൂരില്‍ പുഴയില്‍ ഒലിച്ചുപോയ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരണമടഞ്ഞത് 17 കാരനായ മുബഷീര്‍

കടവത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങത്തൂര്‍ അണിയാരം സ്വദേശി കോണോന്നുമ്മല്‍ റഫീഖിന്റെ മകന്‍ മുബഷിര്‍(17)ആണ് മരണമടഞ്ഞത്. കടവത്തൂര്‍ ആറ്റുപുറത്ത് കെട്ടുമ്മല്‍ പുഴയില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
പെരിങ്ങത്തൂര്‍ എന്‍.എ എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ മുബഷിര്‍ . മുബഷിറിനോടൊപ്പം ഒഴുക്കില്‍പെട്ട കൂട്ടുകാരായ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു . മൃതദേഹം തലശേരി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























