ഭരണം സംസ്ഥാനത്ത് കറക്കം വിദേശത്ത്, ഒരു വര്‍ഷത്തിനുള്ളില്‍ 205 വിദേശയാത്രകള്‍, 27വിദേശയാത്രകളുമായി മുനീര്‍ ഒന്നാമത്

കേരളത്തില്‍ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുകയാണെന്ന് സര്‍ക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്. പാലങ്ങളും മെട്രോകളും മറ്റും ഉണ്ടാക്കി വികസനമെത്തിക്കാന്‍ നടക്കുന്ന തിരക്കിനിടയില്‍ പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്ന വിലക്കയറ്റം പോലുളള പ്രതിസന്ധികള്‍ പിടിച്ചു നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ശ്രദ്ധിച്ചില്ല. ഇതിനിടയിലാണ് മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ ആകെ 205 വിദേശയാത്രകള്‍ നടത്തിയെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി തന്നെ ഇന്നലെ നിയമസഭയില്‍ വെച്ചത്. ഇതില്‍ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും ഉപയോഗപ്രദമായ യാത്രകള്‍ ഏതൊക്കെയെന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ കുഴയും. 2011 മേയില്‍ അധികാരത്തില്‍ എത്തിയതുമുതലുള്ള കണക്കാണ് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. പി ചെന്താമരാക്ഷന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി തന്നെയാണ് കണക്ക് അവതരിപ്പിച്ചത്.
27 വട്ടം വിദേശയാത്ര നടത്തി സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ. മുനീറാണു പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചു. 21തവണ വീതം യാത്ര ചെയ്ത വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും തൊട്ടു പിന്നിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആറു തവണ വിദേശ യാത്ര നടത്തി. മന്ത്രി പി.കെ. ജയലക്ഷ്മി ഒരു തവണമാത്രമാണ് വിദേശത്തേക്ക് പറന്നത്. സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഒറ്റത്തവണ പോലും വിദേശയാത്ര നടത്താതെ പട്ടികയില്‍ നിന്നു പുറത്തായി.
കെ.സി. ജോസഫ് 18 തവണയും എ.പി. അനില്‍കുമാര്‍ 14 തവണയും ഇ.ടി. ഇബ്രാഹിം കുഞ്ഞ് 11 തവണയും വിദേശത്തേക്ക് പറന്നു. അടൂര്‍ പ്രകാശ് 11 തവണയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 10 തവണയും വിദേശയാത്ര നടത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. യാത്രകള്‍ക്കായി ആകെ ചെലവായത് 42,14,268 രൂപയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















