ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി. 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഗുരുവായൂര്‍ സി.ഐയുടെ ഫോണിലേക്ക് സന്ദേശം വന്നത്. സന്ദേശത്തെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂര്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രശസ്തരായ വ്യക്തികള്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ അവരുടെ ലക്ഷ്യങ്ങളിലൊന്നാണ് ഗുരുവായൂര്‍ അപ്പനെ കാണുക എന്നുള്ളത്.
മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരപ്പനെ കാണാറുണ്ടായിരുന്നു.
ഏറെ ആചാര സവിശേഷതകളുള്ള ക്ഷേത്രമാണ് ഗുരുവായൂര്‍. യേശുദാസിനെ ഗുരുവായൂരില്‍ കയറ്റാത്തതിനെ ചൊല്ലി അടുത്തിടെയും വിവാദമുണ്ടായിരുന്നു. അടുത്തിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റാണില്‍ വിക്രമ സിന്‍ഹ സസന്ദര്‍ശിച്ചതും ഏറെ വിവാദമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















