റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാകണം

ദേശീയ പൊതുഅവധി ദിവസങ്ങളായ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഹൈക്കോടതി ജീവനക്കാര്‍ക്കു ഹാജര്‍ നിര്‍ബന്ധമാക്കുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിയോടെ ഇളവു നേടാവുന്നതാണെന്നു നിര്‍ദേശമുണ്ട്.
ഈ ദിവസങ്ങളില്‍ നടത്തുന്ന ആഘോഷപരിപാടികളുടെ ദേശീയപ്രാധാന്യം മുന്‍നിര്‍ത്തി എല്ലാവരും എത്തണമെന്നു പറഞ്ഞിട്ടും കുറച്ചുപേര്‍ മാത്രമാണു വരുന്നതെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന്റെ പുതിയ ഉത്തരവ്.
ജോയിന്റ് റജിസ്ട്രാര്‍മാര്‍, ഡപ്യൂട്ടി റജിസ്ട്രാര്‍, അസി. റജിസ്ട്രാര്‍, മറ്റു കണ്‍ട്രോളിങ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ ആഘോഷപരിപാടികളില്‍ കീഴുദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പാക്കണം. ജീവനക്കാര്‍ ഒപ്പിട്ട ഹാജര്‍ രജിസ്റ്റര്‍ വിവിധ സെക്ഷനുകളില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പു രജിസ്ട്രാറുടെ മുന്‍പിലെത്തിക്കണമെന്നും നിര്‍ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















