വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം 25 വരെ നീട്ടി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലായ് 25 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.isgelection.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ജൂലായ് 20 വരെയാണ് കമ്മീഷന്‍ നേരത്തെ അനുവദിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















