വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന്റെ തോള്‍ തെരുവുനായ കടിച്ചുകീറി

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരന്റെ വലതുതോള്‍ തെരുവുനായ കടിച്ചുകീറി. പായിപ്പാട് മച്ചിപ്പള്ളി പാട്ടപ്പറമ്പില്‍ രാജുവിന്റെ മകന്‍ സെയ്തലി (കുഞ്ഞുണ്ണി) ആണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ടു സെയ്തലി വീട്ടുമുറ്റത്തു കളിക്കുകയായിരുന്നു. മാതാവ് സെലീന കുറച്ചുമാറി മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിപ്പുണ്ടായിരുന്നു.
ഈ സമയം എത്തിയ തെരുവുനായ സെയ്തലിയുടെ ദേഹത്തേക്കു ചാടിവീണു വലതുതോളില്‍ കടിക്കുകയായിരുന്നു. കുട്ടി വീണിട്ടും പിടിവിടാതെ നായ തോളില്‍ തന്നെ കടിച്ചുകിടന്നു. സെലീന കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞ് ഒടിയെത്തിയതോടെയാണ് നായ കുട്ടിയുടെ തോളില്‍നിന്നു പിടിവിട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസങ്ങള്‍ക്കു മുന്‍പു തെങ്ങണ കവലയില്‍ അമ്മയ്‌ക്കൊപ്പം ബസ് കാത്തുനിന്ന നാലു വയസ്സുകാരനെയും ബിഎഡ് വിദ്യാര്‍ഥിനിയെയും റിട്ട. അധ്യാപകനെയും തെരുവുനായ കടിച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് ഈ നായയെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. പായിപ്പാട്ടും തെങ്ങണയിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















