നിയമസഭ ചോദ്യോത്തര പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു

നിയമസഭ ചോദ്യോത്തര പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുതിയ ഹൈടെക് സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇനി മുതല്‍ സാമാജികര്‍ക്ക് ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാനും ഉത്തരങ്ങള്‍ കൈപ്പറ്റാനും കഴിയും. പൊതുജനങ്ങള്‍ക്കും ഇതിന്റെ പകര്‍പ്പെടുക്കാം. ലെജിസ്ലേറ്റീവ് അസംബ്‌ളി ഇന്റര്‍പൈലേഷന്‍ സിസ്റ്റം അഥവാ ലെയ്‌സ് എന്നാണ് സോഫ്റ്റ് വെയറിന്റെ പേര്.
ചോദ്യങ്ങള്‍ നല്‍കല്‍ , മറുപടി തയ്യാറാക്കല്‍, പ്രസിദ്ധീകരണം, അവലോകനം എന്നിവയെല്ലം ഈ സംവിധാനത്തിലൂടെ സാധ്യമാകും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് രൂപകല്‍പന ചെയ്തത്. ഇതോടെ കടലാസിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാം. ഇത്തരത്തില്‍ ഹൈടെക്കാവുന്ന മൂന്നാമത്തെ നിയമസഭയാണ് കേരളത്തിലേത്.
നടപടിക്രമങ്ങള്‍ ഹൈടെക്കാകുമ്പോഴും സഭയില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ കുറയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. നിയമസഭയുടെ ശതോത്തര രജതജൂബിലി സ്മരണിക വി.എസ്. പുറത്തിറക്കി. പിആര്‍ഡി തയാരാക്കിയ ജി കാര്‍ത്തികേയന്‍ ഓര്‍മകുറിപ്പ് മന്ത്രി കെ.സി.ജോസഫ് പ്രകാശനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















