സിനിമാ സീരിയല്‍ നടി ശില്‍പയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ യുവാവിനായി പോലീസ്, നര്‍ത്തകിയായ കൂട്ടുകാരിയുടെ മൊഴിയില്‍ അവ്യക്തത

എന്തിനായിരുന്നു ശില്‍പ വീട്ടില്‍ നിന്ന് കള്ളം പറഞ്ഞ് കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ കൂട്ടുകാരിയുടെ കാമുകന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയത് ? ശില്‍പയെ നര്‍ത്തകിയായ കൂട്ടുകാരി നിര്‍ബന്ധിച്ച് വീട്ടില്‍ നിന്ന് കൂട്ടികൊണ്ട് പോവുകയായിരുന്നുവെന്നാണ് ശില്‍പയുടെ വീട്ടുകാര്‍ പറയുന്നത്.
നര്‍ത്തകിയായ കൂട്ടുകാരിയുടെ വീട്ടുകാര്‍ക്ക് ശില്‍പയെ നല്ല വിശ്വാസമായിരുന്നു. അതുകൊണ്ടാണ് കൂട്ടുകാരി ശില്‍പയോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നിട്ട് ശില്‍പയുടെ വീട്ടിലെത്തി ശില്‍പയെയും കൂട്ടി ബാലരാമപുരത്തെ കാമുകന്റെ സഹോദരിയുടെ വീട്ടിലേക്ക് കാമുകനെ കാണാനായി പോവുകയായിരുന്നു.
എന്നാല്‍ ശില്‍പ കൂട്ടുകാരിയോടൊപ്പം കൂട്ടുകാരിയുടെ കാമുകന്റെ സഹോദരിയുടെ വീട്ടില്‍പ്പോയത് ശില്‍പയുടെ സുഹൃത്തും സ്റ്റുഡിയോ ഫോട്ടോഗ്രാഫറായ യുവാവിനോട് പറഞ്ഞിരുന്നില്ല. ഇതറിഞ്ഞ സുഹൃത്തായ യുവാവ് തന്നെ അറിയിക്കാതെ കൂട്ടുകാരിയോടൊപ്പം കൂട്ടുകാരിയുടെ കാമുകന്റെ വീട്ടില്‍പ്പോയതിനെപറ്റി ശില്‍പയോട് തര്‍ക്കിക്കുകയും ഇയാള്‍ ബാലരാമപുരത്ത് എത്തി ശില്‍പയെ വിളിച്ച് കരമാനയാറിന് തീരത്തെ മരുതൂര്‍ കടവ് പാലത്തിലെത്തുകയുമായിരുന്നു. ഇവര്‍ക്ക് പിന്നാലെ കൂട്ടുകാരിയും കാമുകനും കൂടി മരുതൂര്‍ക്കടവിലെത്തി.
തന്നോട് പറയാതെ കൂട്ടുകാരിയുടെ കാമുകന്റെ സഹോദരിയുടെ വീട്ടിലേക്ക് ശില്‍പ പോയതിനെ ചൊല്ലി ശില്‍പയും സുഹൃത്തും വഴക്കിട്ടു. ഇതിനിടയില്‍ യുവാവ് ശില്‍പയുടെ കവിളില്‍ അടിക്കുകയും ചെയ്തു. ഈ വിവരം ശില്‍പയുടെ കൂട്ടുകാരി തന്നെ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
നര്‍ത്തകിയായ കൂട്ടുകാരിയും കാമുകനും ശില്‍പ്പയും ശില്‍പ്പയുടെ സുഹൃത്തായ യുവാവും മറ്റൊരു ഭാഗത്തും ഏറെ നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. വൈകുന്നേരം നാലരയോടെ ശില്‍പക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ കൂട്ടുകാരി വന്നപ്പോള്‍ ശില്‍പ കരയുന്നുണ്ടായിരുന്നുവെന്ന് കൂട്ടുകാരി പോലീസിനോട് മൊഴി നല്‍കിയിരുന്നു. ശില്‍പയും സുഹൃത്തായ യുവാവും തമ്മില്‍ വാക്ക് തര്‍ക്കം നടന്നുവെന്നും ശില്‍പയുടെ ചെകിട്ടത്ത് അടിച്ചതിന്റെ പാട് കണ്ടതായും കൂട്ടുകാരിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
കൂട്ടുകാരിയും കാമുകനും മടങ്ങുകയും ശില്‍പയും സുഹൃത്തും കടവില്‍ പിന്നെയും സംസാരിച്ച് നിന്നിരുന്നുവെന്നാണ് കൂട്ടുകാരിയുടെ മൊഴി. രാത്രിയിലാണ് ശില്‍പയുടെ മൃതദേഹം കണ്ടെത്തിയ വിവരം താനറിഞ്ഞതെന്നാണ് കൂട്ടുകാരി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഫോട്ടോഗ്രാഫറായ യുവാവിന് തന്നെ വിശ്വാസമില്ലെന്നും പറഞ്ഞ് ശില്‍പ ആറ്റിലേക്ക് ചാടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആറ്റിലിറങ്ങിയ ശില്‍പയെ രക്ഷപ്പെടുത്താനുള്ള നീക്കം യുവാവിന്റെ ഭാഗത്തു നിന്നുണ്ടാകാതിരുന്നതാണ് സംശയമുയര്‍ത്തുന്നത്.
ശില്‍പയുടെ സുഹൃത്തായ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്നാണ് പോലീസിന്റെ നിലപാട്.അതേ സമയം ശില്‍പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ശില്‍പയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് പോയത് കൂട്ടുകാരിയാണെന്നും ശില്‍പ വരാന്‍ വൈകിയപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പിന്നീട് കുട്ടുകാരിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പരസ്പര വിരുദ്ധമായാണ് പെണ്‍കുട്ടി മറുപടി പറഞ്ഞതെന്നുമാണ് ശില്‍പയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. മൂന്ന് തമിഴ് സിനിമകളിലും മലയാളത്തിലെ രണ്ട് സിനിമകളിലും ശില്‍പ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടിവി സീരിയലുകളിലും അഭിനയിച്ച് വരികയായിരുന്നു. ചന്ദനമഴ, സൗഭാഗ്യവതി, പ്രണയം എന്നീ സീരിയലുകളിലാണ് ശില്‍പ അഭിനയിച്ച് വന്നിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















