ഇടി കിട്ടിയത് മിച്ചം... സരിത അതീവ രഹസ്യമായി ജാമ്യമെടുത്തു

സരിത എസ് നായറുടെ കാര്‍ തടഞ്ഞ നാട്ടുകാര്‍ക്ക് കാറിന്റെ ഇടി കിട്ടിയത് മിച്ചം. സരിത രഹസ്യമായി ജാമ്യമെടുത്ത് തടിതപ്പി. സരിത സഞ്ചരിച്ച കാര്‍ തടയാന്‍ ശ്രമിച്ച യുവാക്കളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവനത്തില്‍ സരിതയും ഡ്രൈവറും കൊട്ടാരക്കര സ്‌റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. ഇന്നലെ വൈകുന്നേരം അതീവ രഹസ്യമായി ആയിരുന്നു ഇവര്‍ സ്‌റ്റേഷനില്‍ ഹാജരായത്. ഡ്രൈവറെ കൂടാതെ മറ്റൊരു ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
ശനിയാഴ്ച രാത്രി ഒന്നോടെ എംസി റോഡില്‍ കൊട്ടാരക്കര കരിക്കം ഭാഗത്ത് സരിത സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടാണ് നാട്ടുകാരില്‍ ചിലര്‍ കാര്‍ തടഞ്ഞതും ചോദ്യം ചെയ്തതും.
സരിത അറിയിച്ചതനുസരിച്ച് പോലീസെത്തി കാര്‍ കടത്തിവിടുന്നതിനിടയിലാണ് രണ്ടുപേരെ ഇടിച്ചത്. പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്. ഇവരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















