അറസ്റ്റിലായ പാസ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ റെയ്ഡ്: സ്വര്‍ണവും പണവും പിടിച്ചെടുത്തു

അറുതിയില്ലാതെ കൈക്കൂലി വിളയാടുന്ന മലപ്പുറം പ്‌സ്‌പോര്‍ട്ട് ഓഫീസ്. കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ പി.രാമകൃഷ്ണന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. 13 ലക്ഷം രൂപയും 80 പവന്‍ സ്വര്‍ണവും ഇയാളുടെ വീട്ടില്‍ നിന്നും സി.ബി.ഐ പിടിച്ചെടുത്തു. കോടികളുടെ അനധികൃത സ്വത്തുസമ്പാദനത്തിന്റെ രേഖകളും കണ്ടെടുത്തു. ഇന്നലെയാണ് 50,000 രൂപ കൈക്കൂലി വാങ്ങിയതിന് രാമകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
പാസ്‌പോര്‍ട്ട് അപേക്ഷകനില്‍ നിന്നു 50,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. പാസ്‌പോര്‍ട്ട് ഓഫീസിലും സി.ബി.ഐ റെയ്ഡ് നടത്തി. അറസ്റ്റിലായ രാമകൃഷ്ണന്‍ അപേക്ഷകരില്‍ നിന്നു സ്ഥിരമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സി.ബി.ഐ നടപടി.
https://www.facebook.com/Malayalivartha





















